കശ്മീർ ഫയൽസിനായി അക്ഷയ് കുമാറും; അനുപം ഖേറിന് അഭിനന്ദനങ്ങളറിയിച്ച് താരം; സിനിമയ്ക്ക് അവിസ്മരണീയ പ്രതികരണങ്ങളാണെന്നും ഉടൻ കാണുമെന്നും അക്ഷയ് കുമാർ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസിനായി അക്ഷയ് കുമാറും; അനുപം ഖേറിന് അഭിനന്ദനങ്ങളറിയിച്ച് താരം; സിനിമയ്‌ക്ക് അവിസ്മരണീയ പ്രതികരണങ്ങളാണെന്നും ഉടൻ കാണുമെന്നും അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 07:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ.

സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അനുപം ഖേറിന്റെ പ്രകടനം അവിസ്മരണീയമാണെന്നാണ് റിപ്പോർട്ടുകളെന്നും അക്ഷയ് കുമാർ പറഞ്ഞു. സിനിമാ തീയേറ്ററിലേക്ക് കൂട്ടത്തോടെ വീണ്ടും ജനങ്ങളെത്തുന്ന കാഴ്ചയും അതിശയകരമാണ്. സിനിമ എത്രയും വേഗം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അക്ഷയ് കുമാർ പ്രതികരിച്ചു.

വിവേക് അഗ്‌നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും മികച്ച അഭിപ്രായമാണ് നേടുന്നത്. നിരവധി തടസങ്ങളെ അതിജീവിച്ച് റിലീസ് ചെയ്ത ചിത്രം മികച്ച ബോക്‌സ് ഓഫീസ് നമ്പറാകുമെന്നാണ് വിലയിരുത്തൽ. 1990 കാലത്തെ കാശ്മീരി പണ്ഡിറ്റുകളുടെ യാതനകളാണ് ചിത്രം ധീരമായി സംസാരിക്കുന്നത്. ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നികുതി രഹിതമായാണ് കശ്മീർ ഫയൽസ് പ്രദർശനം നടത്തുന്നത്.

മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് സംസ്ഥാനം വിടേണ്ട അവസ്ഥയുണ്ടായെന്നുമാണ് ചരിത്രം. അന്ന് കലാപം നേരിട്ട് അനുഭവിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്.

 

 

 

Tags: akshay kumaranupam kherthe kashmir files
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

Latest News

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies