ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് സൗഖ്യം നേർന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. ഒബായ്ക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹവും കുടുംബവും ആരോഗ്യത്തോടെ കഴിട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് തനിക്ക് കൊറോണ ബാധിച്ച വിവരം ഒബാമ ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൊണ്ടയ്ക്ക് ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു. എങ്കിലും താൻ ആരോഗ്യവാനായി ഇരിക്കുന്നുണ്ടെന്നും ഒബാമ പറഞ്ഞു. മിഷേലും താനും ബൂസ്റ്റർ അടക്കമുള്ള വാക്സിനുകൾ സ്വീകരിച്ചിരുന്നു. പരിശോധനയിൽ മിഷേലിന് നെഗറ്റീവാണെന്നും ഒബാമ പറഞ്ഞു.
ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവരാണെങ്കിൽ നിർബന്ധമായും വാക്സിനെടുക്കണമെന്നും കൊറോണ കേസുകൾ താരതമ്യേന കുറഞ്ഞതിനാൽ വിമുഖത കാണിക്കരുതെന്നും ഒബാമ കൂട്ടിച്ചേർത്തു.
Comments