എയർ ഇന്ത്യ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ച് ടാറ്റ; ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുമെന്ന് ഉറപ്പ്; ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയർ ഇന്ത്യ ചെയർമാനായി എൻ.ചന്ദ്രശേഖരനെ നിയമിച്ച് ടാറ്റ; ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുമെന്ന് ഉറപ്പ്; ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 07:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടാറ്റ സൺസ് മേധാവി എൻ.ചന്ദ്രശേഖരനെ എയർ ഇന്ത്യയുടെ ചെയർമാനായി നിയമിച്ചു. ചന്ദ്രശേഖരനെ ചെയർമാനായി നിയമിക്കുന്നതിന് എയർ ഇന്ത്യ ബോർഡ് ഇന്ന് അനുമതി നൽകി. കൂടാതെ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷന്റെ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യൻ സ്വതന്ത്ര ഡയറക്ടറായി ബോർഡിൽ ഇടംനേടും.

ജനുവരിയിൽ ടാറ്റ എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം, എയർലൈൻസിനെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുമെന്നും ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുമെന്നും ടാറ്റ പ്രതിജ്ഞയെടുത്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റുമെന്ന് എൻ.ചന്ദ്രശേഖരൻ അറിയിച്ചു.

2016 ഒക്ടോബറിൽ ടാറ്റ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിലാണ് ചെയർമാനായി നിയമിതനായത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, ആ നിയമനം വലിയ എതിർപ്പുകൾക്ക് വഴിതെളിച്ചു. അതിന് പിന്നാലെയാണ് എൻ ചന്ദ്രശേഖരനെ ചെയർമാനായി നിയമിച്ചത്.

അതേസമയം, എയർ ഇന്ത്യയ്‌ക്കായി പുതിയ സിഇഒയെ തിരയുക എന്നതാണ് ചെയർമാനായി സ്ഥാനമേറ്റ ചന്ദ്രശേഖറിന്റെ പ്രഥമ കർത്തവ്യം. ഇൽക്കർ ഐസിയ്‌ക്ക് പകരക്കാരനായി പുതിയ സിഇഒ ഉടൻ എത്തുമെന്നാണ് സൂചനകൾ. ആഭ്യന്തര, അന്തർദേശീയ ശൃംഖല വിപുലീകരിക്കുന്നതിനായി എയർ ഇന്ത്യയുടെ ഫ്‌ലീറ്റ് നവീകരിക്കുന്നതിൽ പുതിയ സിഇഒ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Tags: air indiaN Chandrasekaran
Share
Tweet
SendShare

More News from this section

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies