ദി കശ്മീരി ഫയൽസ് മികച്ച സിനിമ; ഇത്തരം സിനിമകളാണ് രാജ്യത്തിന് ആവശ്യം; പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദി കശ്മീരി ഫയൽസ് മികച്ച സിനിമ; ഇത്തരം സിനിമകളാണ് രാജ്യത്തിന് ആവശ്യം; പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 03:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടേയും പലായനത്തിന്റെയും കഥ പറയുന്ന ദി കശ്മീരി ഫയൽസ് എന്ന ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന ബിജെപിയുടെ പാർലമെന്ററി യോഗത്തിലാണ് പ്രധാനമന്ത്രി സിനിമയെ പ്രശംസിച്ചത്.

ദി കശ്മീരി ഫയൽസ് വളരെ മികച്ച ചിത്രമാണ്. എല്ലാവരും അത് നിർബന്ധമായും കാണണം. ഇത്തരം സിനിമകളാണ് ഇനി നിർമ്മിക്കേണ്ടത് എന്നും മോദി കൂട്ടിച്ചേർത്തു. സിനിമയെക്കുറിച്ചല്ല അതിലുള്ള യാഥാർത്ഥ്യത്തെക്കുറിച്ചാണ് പറയുന്നത്. ഇത്തരം സത്യങ്ങൾ ആരും ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നില്ല. വിഭാഗീയത ഉണ്ടാക്കാനും വർഗീയത പരത്താനും വേണ്ടിയാണ് ചിലർ പ്രവർത്തിക്കുന്നത് എന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

इन दिनों #TheKashmirFiles फिल्म की चर्चा हो रही है,

जो लोग 'freedom of expression' के झंडे लेकर घूमते हैं, वो बौखलाए हुए हैं।

एक पूरे इकोसिस्टम द्वारा षड्यंत्र चलाया जा रहा है।

जो सत्य है उसको सही स्वरूप में देश के सामने लाना, देश की भलाई के लिए होता है।

– पीएम @narendramodi pic.twitter.com/nWgq0R9riI

— BJP (@BJP4India) March 15, 2022

വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീരി ഫയൽസ് 11 -ാം തീയതിയാണ് റിലീസ് ചെയ്തത്. 1990 കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന് നേരെ ഭീഷണി മുഴക്കിക്കൊണ്ട് മതമൗലികവാദികൾ രംഗത്തെത്തിയിരുന്നു. കശ്മീരികളുടെ അവസ്ഥ തുറന്ന് പറയുന്ന ചിത്രത്തിനെതിരെ വ്യാജ പ്രചാരണങ്ങളും നടന്നു. എന്നാൽ ചിത്രം നിർമ്മിക്കുന്നതിൽ നിന്നും അണിയറപ്രവർത്തകർ പിന്മാറിയില്ല.

തുടർന്ന് റിലീസ് ചെയ്തതോടെ അഭിനന്ദന പ്രവാഹമായിരുന്നു. ലോകമെമ്പാടുമുള്ള ഭാരതീയരാണ് ചിത്രം ഇരുകൈകളും നീട്ടി സ്വീകരിച്ചത്. സിനിമ കണ്ടതിന് ശേഷം വിവേക് അഗ്നിഹോത്രിയുടെ കാലിൽ വീണ് ഒരു അമ്മ കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു

ചിത്രത്തിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാളും, വിവേക് അഗ്നിഹോത്രിയും ഭാര്യ പല്ലവി ജോഷിയും റിലീസിന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. തുടർന്ന് ചിത്രത്തിന് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

Tags: Narendra Modithe kashmiri filesvivek agnihothri
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies