കോടികൾ വാഗ്ദാനം ചെയ്തു; വീട് വിട്ട് നൽകിയില്ല; ഒടുവിൽ മാൾ ഉയർന്നത് വീടിന് ചുറ്റും
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോടികൾ വാഗ്ദാനം ചെയ്തു; വീട് വിട്ട് നൽകിയില്ല; ഒടുവിൽ മാൾ ഉയർന്നത് വീടിന് ചുറ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 11:21 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിൽ നമുക്ക് നമ്മുടെ കുടംബം പോലെ തന്നെ ഏറെ അത്മബദ്ധമുള്ളതാണ് നമ്മുടെ വീട്. നമ്മുടെ കുട്ടിക്കാലത്തെ മധുരമുള്ളതും കയ്‌പേറിയതുമായ ഓർമ്മകൾ പങ്കുവെച്ച ഇടം. നമ്മുടെ ചെറിയ വലിയ ലോകം. എത്ര തിരക്കാണെങ്കിലും സ്വന്തം വീടിന്റെ സുരക്ഷിതത്തിൽ ഓടിക്കയറി ആശ്വാസം കണ്ടെത്തുന്നവനാണ് മനുഷ്യൻ. കൊട്ടരാമോ കുടിലോ ആയി കൊള്ളട്ടെ, സ്വന്തം വീട് എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

അത്രയേറെ ആത്മബന്ധമുള്ള സ്വന്തം വീട് ഉപേക്ഷിക്കാൻ വളരെ പ്രയാസകരവുമാകും. അത്തരമൊരു കഥയാണ് ഒരു എൺപത്തി നാലുകാരിയുടേത്. മോഹിപ്പിക്കുന്ന വില നൽകാമെന്ന് പറഞ്ഞെങ്കിലും സ്വന്തം വീട് വിട്ട് കൊടുക്കാൻ തയ്യാറാകാഞ്ഞ ഒരു അമേരിക്കക്കാരിയുടെ കഥ. അങ്ങ് സിയാറ്റിൽ ജീവിച്ചിരുന്ന എഡിത്ത് മാക്ഫീല്‍ഡ് ആണ് കഥയിലെ നായിക.

2006 ൽ എഡിത്തിന്റെ വീട് ഉൾപ്പെടുന്ന സ്ഥലത്ത് ഒരു മാൾ നിർമ്മിക്കാൻ ഒരു ബിൽഡർ വൃദ്ധയെ സമീപിച്ചതോടോയാണ്  കഥ ആരംഭിക്കുന്നത്. എന്നാൽ മാൾ നിർമ്മിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വിൽക്കാൻ ഈഡിത്ത് തയ്യാറായില്ല. സ്വപ്‌ന വില വരെ വാഗ്ദാനം ചെയ്തിട്ടും ഈഡിത്ത് വഴങ്ങിയില്ല. 1952 ൽ 3750 ഡോളറിന് വാങ്ങിയ വീടിന് ആദ്യം അഞ്ച് കോടിരൂപയോളം വാഗ്ദാനം ചെയ്ത് പിന്നീട് 7.6 കോടി വരെ തുക പറഞ്ഞെങ്കിലും ഈഡിത്ത് കുലുങ്ങിയില്ല.

ഈഡിത്ത് അവരുടെ അമ്മ ആലീസിനോടൊപ്പമായിരുന്നു ആ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ ഓർമ്മകൾ ഉള്ളതിനാൽ തന്നെ പണം കൊണ്ട് അവരെ വിലയ്‌ക്കെടുക്കാൻ സാധിക്കുമായിരുന്നില്ല.അവസാനം എഡിത്തിന്റെ നിശ്ചയദാർഢ്യം തന്നെ വിജയിച്ചു.

മാൾ ഈഡിത്തിന്റെ വീടിന് ചുറ്റുമായി ഉയർന്നു. കേവലം 1050 ചതുരശ്ര അടി വിസ്ത്രീർണമുള്ള വീട് അഞ്ച് നില മാളിനാൽ ചുറ്റപ്പെട്ടു. സ്വപ്‌ന പദ്ധതിയ്‌ക്ക് ഈഡിത്തും വീഡും വിലങ്ങു തടിയായി നിന്നെങ്കിലും ഇവർ തമ്മിൽ ശത്രുതയൊന്നും പുലർത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വർഷങ്ങൾ കൊഴിഞ്ഞതോടെ ഫ്‌ളാറ്റിന്റെ കൺസട്രക്ഷൻ മാനേജറായ ബാരി മാർട്ടിനുമായി സൗഹൃദത്തിലായിരുന്ന എഡിത്ത് 2008 ൽ മരിക്കുന്നതിന് തൊട്ടുമുൻപ് വീട് വിൽക്കാൻ ബാരിയോട് പറഞ്ഞു. നല്ല വില കിട്ടുമ്പോൾ വീട് വിറ്റു കിട്ടുന്ന തുക ബാരിയോട് എടുക്കാനും ഈഡിത്ത് പറഞ്ഞു.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിൽ തൊഴിൽ രഹിതനായ ബാരി 2.3 കോടി രൂപയ്‌ക്കാണ് വീട് വിറ്റത്. പ്രശസ്ത ഡിസ്‌നി സിനിമയായ അപ് ൽ ചിത്രീകരിച്ചിരിക്കുന്നത് ഈ വീടും അതിന്റെ പശ്ചാത്തലവുമാണ്. ഒരിടവേളയ്‌ക്ക് ശേഷം എഡിത്തും എഡിത്തിന്റെ മാളിനാൽ ചുറ്റപ്പെട്ട വീടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

Tags: homeedith macefield
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies