ബംഗളുരു: സമൂഹമാദ്ധ്യമങ്ങളില്‍ ആളാകാന്‍ വേണ്ടി മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് പാമ്പു കടിയേറ്റു. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. മാസ് സെയ്ദ് എന്ന യുവാവിനാണ് പാമ്പ് കടിയേറ്റത്. യുവാവ് അശ്രദ്ധമായി പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സുശാന്ത് നന്ദ ഐപിഎസ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഏറ്റവും ഭയാനകമായ രീതിയില്‍ മൂര്‍ഖന്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നുവെന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പായി പറയുന്നു. 19 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണിത്.
മൂന്ന് മൂര്‍ഖന്‍ പാമ്പുകളാണ് യുവാവിന്റെ മുന്നില്‍ ഉണ്ടായിരുന്നത്. ഓരോന്നിന്റേയും വാലില്‍ പിടിച്ച് യുവാവ് അനക്കി വിടുന്നുണ്ട്. ഇതിനിടെ ഇയാള്‍ കാല് ആട്ടുന്നു. ഇതിനനുസരിച്ച് പാമ്പുകളും ആടുന്നുണ്ട്. തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഒരു പാമ്പ് ഇയാളുടെ കാല്‍മുട്ടിലേക്ക് ചാടിക്കടിക്കുന്നത്. ഉടനെ തന്നെ ഇതിനെ പിടിച്ചുമാറ്റാന്‍ സെയ്ദ് ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പ് കടി മുറുക്കിയാണ് ഇരിക്കുന്നത്.
This is just horrific way of handling cobras…
The snake considers the movements as threats and follow the movement. At times, the response can be fatal pic.twitter.com/U89EkzJrFc— Susanta Nanda IFS (@susantananda3) March 16, 2022
സംഭവത്തിന് പിന്നാലെ ഉടനെ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 46 വെയ്ല് ആന്റി-വെനം ഇയാള്‍ക്ക് നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സിര്‍സിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments