ഞങ്ങൾക്കിന്ന് അറിയാം ; അന്ന് അറിയില്ലായിരുന്നു; അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത് കശ്മീർ ഫയൽസിനെക്കുറിച്ചോ ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞങ്ങൾക്കിന്ന് അറിയാം ; അന്ന് അറിയില്ലായിരുന്നു; അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത് കശ്മീർ ഫയൽസിനെക്കുറിച്ചോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 04:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് മികച്ച പ്രതികരണം നേടി ആറാം ദിവസവും പ്രദർശനം തുടരുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വീറ്റാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ഞങ്ങൾക്ക് ഇപ്പോൾ അറിയാം, അന്ന് അറിയില്ലായിരുന്നു’ എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്നത്. കശ്മീർ ഫയൽസ് കണ്ടതിന് ശേഷമുള്ള താരത്തിന്റെ പ്രതികരണമാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ചോദ്യങ്ങൾ ഉയരുന്നത്.

കശ്മീരിലെ ഹിന്ദു വശംഹത്യയുടെ യഥാർത്ഥമുഖമാണ് ചിത്രം തുറന്നുകാട്ടുന്നത്. ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് കുതിയ്‌ക്കുന്നതിനിടെയാണ് പ്രതികരണവുമായി അമിതാഭ് ബച്ചൻ എത്തിയിരിക്കുന്നത്. കശ്മീർ ഫയൽസിന്റെ പേര് പറയാതെയുള്ള അമിതാഭ് ബച്ചന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇത്ര വലിയ ചർച്ചയ്‌ക്ക് കാരണം. കശ്മീർ ഫയൽസിനെ കുറിച്ച് തന്നെയല്ലേ താരം പറഞ്ഞിരിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ‘പറയാനുള്ളത് തുറന്ന് പറഞ്ഞിരിക്കുകയാണോ?’ എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. ‘സാർ താങ്കൾ ഒരു മഹാനാണ്. കശ്മീർ ഫയൽസിനെ കുറിച്ച് തന്നെയല്ലേ താങ്കൾ പറഞ്ഞിരിക്കുന്നത് എന്ന് മറ്റൊരാളും ചോദിച്ചു.

T 4222 – .. we know now , what we never knew then ..

— Amitabh Bachchan (@SrBachchan) March 16, 2022

പ്രമുഖരും നിരവധി മാദ്ധ്യമ പ്രവർത്തകരും ബച്ചന്റെ ട്വീറ്റ് പങ്കുവെച്ച് എത്തിയിട്ടുണ്ട്. ‘ബച്ചൻ എന്തിനെ കുറിച്ചാണ് പറയുന്നതെന്ന് ഓർത്ത് അതിശയിക്കുന്നുണ്ടോ?’ എന്നാണ് അരുനാഗ് സക്‌സേന ട്വിറ്ററിൽ കുറിച്ചത്. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ബച്ചന്റെ 4222-ാമത്തെ ട്വീറ്റ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം വിജയകരമായി മുന്നേറുമ്പോൾ ചർച്ചയാകുന്നത് കശ്മീരിൽ ഹിന്ദുക്കൾ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വംശഹത്യയുടെ ചരിത്രമാണ്.

രണ്ട് മണിക്കൂറും അൻപത് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനൂപം ഖേർ, ദർശൻ കുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അനൂപം ഖേർ അവതരിപ്പിച്ചതുൾപ്പെടെ എല്ലാ കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കശ്മീർ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.

Tags: Amitabh Bachchankashmir files
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies