ആരോപണങ്ങളുടെ മുനയൊടിഞ്ഞു; ടിആർപി റേറ്റിംഗിൽ റിപ്പബ്ലിക് ടിവി തന്നെ മുൻപിൽ; പുറത്തുവരുന്നത് അർണബ് ഗോസ്വാമിക്കെതിരായ ആസൂത്രിതനീക്കം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോപണങ്ങളുടെ മുനയൊടിഞ്ഞു; ടിആർപി റേറ്റിംഗിൽ റിപ്പബ്ലിക് ടിവി തന്നെ മുൻപിൽ; പുറത്തുവരുന്നത് അർണബ് ഗോസ്വാമിക്കെതിരായ ആസൂത്രിതനീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2022, 08:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഭാരതീയർക്ക് റിപ്പബ്ലിക് ടിവിയോടുള്ള പ്രിയം തുറന്നുകാട്ടി ടിആർപി റേറ്റിംഗ് . ഏറ്റവും കൂടുതൽ പ്രേക്ഷകരുളള രാജ്യത്തെ ചാനൽ റിപ്പബ്ലിക് ആണെന്നാണ് ടിആർപിയിൽ നിന്നും വ്യക്തമാകുന്നത്. നീണ്ട 17 മാസങ്ങൾക്ക് ശേഷമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് ടിആർപി പുറത്തുവിടുന്നത്.

റിപ്പബ്ലിക് ടിവിയ്‌ക്ക് കൂടുതൽ റേറ്റിംഗ് ലഭിക്കുന്നതിനായി ഉടമ അർണാബ് ഗോസ്വാമി കൃത്രിമം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ചാനലുകളുടെ ടിആർപി കണക്കാക്കുന്നത് നിർത്തിയത്. എന്നാൽ ഇന്ന് പുറത്തുവിട്ട കണക്കുകൾ ഈ ആരോപണത്തെ പൂർണമായും തള്ളുന്നതാണ്. റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയിൽ ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നൽകി റിപ്പബ്ലിക് ടിവി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

ബാർകിന് വേണ്ടി റേറ്റിംഗ് ബോക്‌സുകൾ സ്ഥാപിക്കുന്ന ഹാൻസ് റിസർച്ച് കമ്പനിയാണ് റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ ആരോപണം ഉയർത്തിയത്. ഇതിന് പിന്നാലെ അന്വേഷണ സംഘങ്ങളുടെ വേട്ടയ്‌ക്കും മാദ്ധ്യമ വിചാരണകൾക്കും ചാനൽ ഉടമയും മറ്റ് ജീവനക്കാരും ഇരയായിരുന്നു. ഇതോടെ ടിആർപി കണക്കാക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും നിർത്തിവെച്ചു.

എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പബ്ലിക് ടിവിയ്‌ക്ക് നേരെ ഉയർന്നത് കേവലം ആരോപണം മാത്രമായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. കൃത്രിമം കാണിച്ചുവെന്നതിന് യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്വേഷണ സംഘം കുറ്റപത്രവും സമർപ്പിച്ചിരുന്നു.

Tags: Republic TV
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies