റെയിലും ഇല്ല;മെട്രോയും ഇല്ല; എന്തിനേറെ പറയുന്നു;റോഡുപോലുമില്ല;സമ്പന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റെയിലും ഇല്ല;മെട്രോയും ഇല്ല; എന്തിനേറെ പറയുന്നു;റോഡുപോലുമില്ല;സമ്പന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 11:02 am IST
FacebookTwitterWhatsAppTelegram

വലിയ തിരക്കുകളൊന്നും ഇല്ലാത്ത സുന്ദരമായ ഒരു ഗ്രാമജീവിതം സ്വപ്നം കാണാത്തവർ അധികമുണ്ടാവില്ല. പ്രതേകിച്ച് നഗരത്തിരക്കുകൾക്കിടയിൽ ആളുകൾ ശ്വാസം മുട്ടി കഴിയുന്ന ഈ പുതിയ കാലത്ത്. എന്നാൽ ഈ തിരക്കുകൾ ഒന്നും ഇല്ലാത്ത ഒരു ഗ്രാമം ഭൂമിയിലുണ്ട്. റോഡുകളില്ലാത്ത ഒരു ഗ്രാമം. നെതർലാൻഡ്സിലെ വെനീസ് എന്നറിയപ്പെടുന്ന പൗരാണിക ഗ്രാമമായ ഗീതോൺ. വാഹനങ്ങളില്ലാത്ത ഗ്രാമത്തിൽ ജനവാസം തീരെയില്ലെന്ന് കരുതിയാലും തെറ്റി. ഇവിടെ ഒരുപാട് ആൾക്കാരുമുണ്ട്. അവർ പണിത അതിമനോഹരമായ വീടുകളുമുണ്ട്. വീടിനു പുറത്തെ റോഡുകൾക്ക് പകരം ഇവിടെ കനാലുകളാണ് ഉള്ളത്. കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും പകരം ബോട്ടുകളും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്‌ക്ക് പോകണമെങ്കിലിൽ ബോട്ടിൽ തന്നെ പോകണം. നോക്കാം ഗീതോൺ നഗരത്തിന്റെ വിശേഷങ്ങൾ.

കിഴക്കൻ നെതർലാൻഡ്സിലെ പ്രവിശ്യയായ ഓവറൈസിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മനോഹാരിതയെ മുഴുവൻ തന്നിലേക്ക് ആവാഹിച്ചെടുത്തിട്ടുണ്ട് ഈ കൊച്ചു ഗ്രാമം. ഗീതോൺ എന്ന് ഈ ഗ്രാമത്തിന് പേര് ലഭിക്കാനൊരു കാരണമുണ്ട്. എന്താണെന്ന് വെച്ചാൽ പത്താം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങളായ നൂറുകണക്കിന് ഗോട്ട്ഹോൺസ് അഥവാ ആട്ടിൻ കൊമ്പുകൾ ഈ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയിരുന്നു. അങ്ങെയാണ് ഈ നാടിന് ഗീതോൺ എന്ന പേര് ലഭിച്ചത്.

നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് വെറും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഗീതോണിലെത്താം. 1958ൽ ഡച്ച് ഫിലിം ഡയറക്ടറായ ബെർറ്റ് ഹൻസ്ട്ര അദ്ദേഹത്തിന്റെ ‘ഫാൻഫെയർ’ എന്ന ചിത്രത്തിലൂടെ ഗീതോണിനെ ലോക പ്രശസ്തമാക്കി. അതിനുശേഷം ഇവിടേക്ക് വിനോദസഞ്ചാരികൾ ധാരാളമായി ഒഴുകിയെത്താൻ തുടങ്ങി. എന്നാൽ പ്രശാന്ത സുന്ദരമായ ഗ്രാമീണ കാഴ്ചകൾ സ്വപ്നം കണ്ട് ഗീതോണിലെത്തുന്നവർ തങ്ങളുടെ വാഹനങ്ങളെല്ലാം പുറത്ത് പാർക്ക് ചെയ്തു വേണം അകത്തേക്ക് പ്രവേശിക്കാൻ. കാൽനടയായോ അല്ലെങ്കിൽ ബോട്ടുകളിലൂടെയോ മാത്രമേ ഈ ഗ്രാമത്തിൽ ചുറ്റിക്കറങ്ങാൻ സാധിക്കൂ.

നാലുപാടും കനാലുകളാൽ ചുറ്റപ്പെട്ട ഗീതോണിന്റെ പ്രധാന പ്രത്യേകത ഇവിടെ റോഡുകളില്ല എന്നത് തന്നെയാണ്. ആധുനിക ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത ഈ ഗ്രാമത്തിൽ ജനങ്ങൾ എങ്ങനെ യാത്ര ചെയ്യുന്നു എന്നറിയാൻ ഏവർക്കും കൗതുകമുണ്ടാവും. അത് അറിയാൻ വേണ്ടി തന്നെ ഒരുപാട് ആളുകൾ ഇവിടേയ്‌ക്ക് എത്താറുണ്ട്. ഇവിടുത്തെ ഗ്രാമവാസികളുടെ യാത്രകളെല്ലാം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലും കൂടിയാണ്. കനാലുകളിലൂടെയും ബോട്ടുകളിലുമാണ് അവർ വീടുകളിലേക്ക് എത്തിച്ചേരുന്നതും. കനാലുകൾക്ക് കുറുകെയായി ഏകദേശം 176 പാലങ്ങൾ ഇവിടെയുണ്ട്.

ഇവിടുത്തെ ബോട്ടുകൾക്കുമുണ്ട് പ്രത്യേകത. ശബ്ദമില്ലാത്ത എൻജിനുകൾ ഉപയോഗിച്ചാണ് അവ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ബോട്ടുകൾ ‘വിസ്പറിംഗ് ബോട്ടുകൾ’ എന്നാണ് അറിയപ്പെടുന്നത്. ബോട്ട് യാത്രയ്‌ക്ക് പുറമേ കനാലുകളുടെ ഇരുവശങ്ങളിലുമുള്ള ചെറിയ നടപ്പാതകളിലൂടെയും ആളുകൾക്ക് യാത്ര ചെയ്യാം. നടപ്പാതകളിലൂടെയുള്ള സൈക്കിൾ സഞ്ചാരം ഇവിടുത്തെ പതിവ് കാഴ്ചകളിലൊന്നാണ്. നെതർലാൻഡ്സിലെ ഒരു ഔദ്യോഗിക വാഹനം തന്നെയാണ് സെക്കിൾ. ഈ രാജ്യത്തെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിവരെ സൈക്കിളിൽ യാത്ര ചെയ്യുന്നത് കാണാം.

ഇതിനൊക്കെ പുറമേ നെതർലാൻഡ്സിലെ ഒരു പൗരാണിക ഗ്രാമം കൂടിയാണ് ഗീതോൺ. അമൂല്യമായ പുരാവസ്തു ശേഖരങ്ങളും ഇവിടെയുണ്ട്. രുചികരമായ ഭക്ഷണവും വിഭവങ്ങളും ഒരുക്കിയാണ് ഇവിടുത്തെ റസ്റ്റോറന്റുകളും കഫേകളും വിനോദസഞ്ചാരികളെ സ്വീകരിക്കുന്നത്. പ്രശാന്ത സുന്ദരമായ ഈ തുരുത്തിൽ കാതോർത്താൽ പ്രകൃതിയുടെ അനശ്വര സംഗീതം ആസ്വദിക്കാം. കാരണം അരുവികളുടെയും പക്ഷികളുടെയും ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക ബോട്ട് ടൂറിസം പദ്ധതി തന്നെ ഗീതോണിൽ തയ്യാറാക്കിയിട്ടുണ്ട്.

തിരക്കേറിയ ജീവിത യാത്രക്കിടയിൽ കുറച്ച് ശാന്തത ആഗ്രഹിക്കാത്തവർ ആരുണ്ട്… ആരും തന്നെയുണ്ടാവില്ല… കെ-റെയിലിനും അതിവേഗ പാതകളുമില്ലാതെ വികസനവും പുരോഗതിയും പൂർണമാകില്ലെന്ന് ചിന്തിക്കുന്നർ കണ്ണ് തുറന്ന് കാണേണ്ടതുതന്നെയാണ് ഗീതോണിലെ കാഴ്ചകൾ…..

Tags: Netherlands
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies