ദുബായ് : ഗ്ലോബൽ വില്ലേജ് പ്രവർത്തനം നീട്ടി. മേയ് ഏഴ് വരെയാണ് നീട്ടിയത്. റംസാനും, ഈദും ഗ്ലോബൽവില്ലേജിൽ ആഘോഷിക്കാൻ അവസരമൊരുക്കുന്ന വിധമാണ് സീസൺ നീട്ടിയത്. നേരത്തേ ഏപ്രിൽ 10 വരെയാണ് പ്രഖ്യാപിച്ചിരുന്നത്.
ഗ്ലോബൽ വില്ലേജ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. മുൻകാലങ്ങളിൽ വേനൽ ശക്തമാകുന്നത് കണക്കിലെടുത്ത് ഏപ്രിൽ ആദ്യവാരങ്ങളിൽ ഗ്ലോബൽ വില്ലേജ് അടക്കാറാണ് പതിവ്.
Comments