പച്ച ഇറച്ചിയും പച്ചമുട്ടയും കഴിച്ച് കട്ട മസിലുണ്ടാക്കിയ ജിമ്മൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പച്ച ഇറച്ചിയും പച്ചമുട്ടയും കഴിച്ച് കട്ട മസിലുണ്ടാക്കിയ ജിമ്മൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 08:27 pm IST
Facebook
Twitter
WhatsAppTelegram

കുടവയറൻമാരിൽ നിന്നും മസിലൻമാരാകാൻ ആഗ്രഹിക്കുന്നവരാണ് നമ്മുടെ യുവത്വം. ഇതിനായി ജിമ്മിൽ പോയി കഠിനമായ വ്യായാമ മുറകൾ അനുഷ്ടിക്കാനും, ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കാനും മടിക്കുന്നില്ല. കൃത്യമായ ആഹാരക്രമമാണ് ദൃഢമായ പേശികൾ സ്വന്തമാക്കാനുള്ള ഒരു ഉപാധി. ഇതിനായി പലവിധ ഡയറ്റുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ റിയൽ ലൈഫ് വൂൾവെറെയ്ൻ എന്ന ചെല്ലപ്പേരിട്ട് വിളിക്കുന്ന വീം ബ്രെയിഷ് എന്ന മസിലന്റെ ഭക്ഷണക്രമം ഞെട്ടിക്കുന്നതാണ്.

മസിൽ വർദ്ധിപ്പിക്കാൻ സാധാരണയായി ഹെവി ഡയറ്റോ അല്ലെങ്കിൽ വീഗൺ ഡയറ്റോ ആണ് പിന്തുടരാറുള്ളത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി പച്ചമാസം മാത്രം കഴിച്ചാണ് ലോസ് ആഞ്ചൽസ് സ്വദേശിയും ഫിറ്റ്‌സന് കോച്ചുമായ വീം ബ്രെയ്ഷ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. ചെറുപ്പം തൊട്ടുതന്നെ പച്ചമാസം കഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന വീം താൻ ആദ്യം പിന്തുടർന്ന വീഗൺ ഡയറ്റിൽ നിന്നും പതിയെ പിന്തിരിയുകയായിരുന്നു.

ഒരു ദിവസം വീം കഴിക്കുന്ന ആഹാരത്തിൽ 90 ശതമാനവും വേവിക്കാത്ത പച്ചമാംസം ആണ്. മൃഗങ്ങളുടെ തലച്ചോർ, ഹൃദയം, കരൾ, വൃക്കകൾ എന്നിവയെല്ലാം പച്ചയ്‌ക്ക് തിന്നും. ഇതോടൊപ്പം തന്നെ ചെറിയ അളവിൽ ഇലക്കറികളും, ധാന്യങ്ങളും വീം കഴിക്കാറുണ്ട്. മസിൽ വർദ്ധിപ്പിക്കാൻ ഒരു ദിവസം വീം കഴിക്കുന്ന ആഹാരത്തിന്റെ അളവ് കേട്ടാൽ നാം ഞെട്ടും. 4500 കലോറി ഭക്ഷണം ആണ് തന്റ മസിൽ പരിപോഷിപ്പിക്കുന്നതിനായി അദ്ദേഹം അകത്താക്കുന്നത്.

മൂന്ന് നേരം മാത്രമാണ് വീം ആഹാരം കഴിക്കാറുള്ളത്. ഇതിന് പ്രത്യേക ക്രമമുണ്ട്. രാവിലെയും രാത്രിയും വളരെ ലൈറ്റായി ആഹാരം കഴിക്കുന്ന വീമിന്റെ ഉച്ചഭക്ഷണം വിഭവ സമൃദ്ധമാണ്.

രാവിലെ വ്യായമത്തിന് ശേഷം വേവിക്കാത്ത ഇറച്ചി, വെണ്ണ, രണ്ട് മുട്ട എന്നിവ മാത്രമുള്ള ലളിതമായ ഭക്ഷണ ക്രമമാണ് അദ്ദേഹം പിന്തുടരുന്നത്. എന്നാൽ ഉച്ചയ്‌ക്ക് അൽപ്പം ഹെവിയാണ്. പച്ചമാസത്തിന് പുറമേ മൃഗങ്ങളുടെ തലച്ചോർ, കരൾ, വൃക്കകൾ, എല്ല്, മജ്ജ എന്നിവ കഴിക്കും. ഒരു ഗ്ലാസ് നിറയെ പച്ചമുട്ടയും കുടിച്ചാൽ ഉച്ച ഭക്ഷണം കുശാലായി. രാത്രി പച്ച ഇറച്ചി കൂടാതെ പുല്ലുകളോ, ഇലകളോ കൊണ്ടുള്ള ഷേയ്‌ക്കും കുടിക്കും. മൃഗങ്ങളുടെ തലച്ചോറും, ഹൃദയവുമാണ് വീമിന്റെ ഇഷ്ട ഭക്ഷണം.

പച്ചമാംസം മാത്രം കഴിച്ചുകൊണ്ടുള്ള ഡയറ്റ് അസാധാരണം ആണെങ്കിൽ തികച്ചും ആരോഗ്യപ്രദമാണെന്നാണ് വീം പറയുന്നത്. പച്ചമാസം പോഷകസമൃദ്ധം മാത്രമല്ല, മറിച്ച് രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ വരാതെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇറച്ചിയിലെ ബാക്ടീരിയകൾ ശരീരത്തിൽ ചെന്നാൽ അപകടമാണെന്നാണ് ചിലരുടെ വാദം. എന്നാൽ കഴിക്കുന്ന ഭക്ഷണത്തിലെ പോഷണങ്ങൾ ഇതിൽ നിന്നും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തന്റെ ഡയറ്റ് രീതി സമൂഹമാദ്ധ്യമങ്ങളിലൂടെ വീം പങ്കുവെയ്‌ക്കാറുണ്ട്. മൃഗങ്ങളുടെ തലച്ചോർ ഉൾപ്പെടെ പച്ചയ്‌ക്ക് തിന്നുന്നത് സാധാരണക്കാർക്ക് കണ്ടിരിക്കുക പ്രയാസമാണെങ്കിലും, ഫിറ്റ്‌നസ് ഫ്രീക്കന്മാരിൽ പലരും ഇത് അനുകരിക്കുന്നുണ്ട എന്നതാണ് വാസ്തവം. ആയിരക്കണക്കിന് ആരാധകരമാണ് വീമിനുള്ളത് എന്ന വസ്തുതയും, അമ്പരപ്പിക്കുന്നു.

അതേസമയം, പോസ്റ്റ്ുകൾ നീക്കം ചെയ്യണമെന്ന് വീമിനെ ഭീഷണിപ്പെടുത്തുന്ന ധാരാളം സസ്യാഹാരികളുണ്ട്. എന്നാൽ വീം അതൊന്നും കാര്യമാക്കുന്നില്ല.

Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies