കൊൽക്കത്ത: വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുന്ന ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പ്രദർശനം ഭീഷണിപ്പെടുത്തി മുടക്കാൻ ശ്രമം. കൊൽക്കത്തയിലെ നബീന സിനിമ ഹാളിൽ പ്രദർശനം നടക്കുന്നതിനിടെയാണ് ഒരു കൂട്ടം മുസ്ലീം യുവാക്കൾ സംഘടിച്ചെത്തി ഷോ മുടക്കാൻ ശ്രമിച്ചത്.
പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘം അരമണിക്കൂറോളം സിനിമ തടസപ്പെടുത്തി. ഹൗസ് ഫുൾ ആയിരുന്ന സിനിമാ ഹാളിൽ അരമണിക്കൂർ നേരം സംഘർഷമുണ്ടായി. ഒടുവിൽ തിയേറ്റർ ഉടമകൾ പ്രദർശനം നിർത്തി. എന്നാൽ സിനിമ കാണാനെത്തിയവരുടെ പിന്തുണയിൽ അൽപ്പസമയത്തിനകം പ്രദർശനം പുനരാരംഭിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
West Bengal:🚨 A group of mu$I!m youth reportedly tried to stop the screening of the movie #TheKashmirFiles, at Nabeena Cinema hall in Kolkata. For half an hour, show stopped. Later, audience resisted them and the movie played again. pic.twitter.com/Vi6W4NzsJP
— OSINT Updates 🚨 (@OsintUpdates) March 17, 2022
1990 കാലഘട്ടത്തിൽ കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെ വരച്ചുകാട്ടുന്ന ചിത്രം വലിയ വിമർശനങ്ങളും തടസങ്ങളുമാണ് നേരിട്ടത്. എന്നാൽ തിരിച്ചടികൾക്കും എതിർപ്പുകൾക്കുമൊടുവിൽ മാർച്ച് 11ന് പ്രദർശനം ആരംഭിച്ച സിനിമ ബോക്സ് ഓഫീസിൽ വലിയ കളക്ഷനാണ് വാരിക്കൂട്ടിയത്. ഒരാഴ്ചയ്‌ക്കകം 100 കോടി ക്ലബിൽ ഇടം നേടാനും വിവേക് അഗ്‌നിഹോത്രി ചിത്രത്തിന് സാധിച്ചു.
ഗോവ, മധ്യപ്രദേശ്, കർണാടക, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ത്രിപുര തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ചിത്രം നികുതിരഹിതമാക്കുകയും ചെയ്തിരുന്നു.















