ഒരാഴ്ച്ചയ്ക്കിടെ 100 കോടി ക്ലബിൽ ഇടംപിടിച്ച് ദി കശ്മീർ ഫയൽസ്; പണ്ഡിറ്റുകളുടെ പലായനത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തിയ സിനിമ നേടിയത് 106 കോടി രൂപ
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരാഴ്‌ച്ചയ്‌ക്കിടെ 100 കോടി ക്ലബിൽ ഇടംപിടിച്ച് ദി കശ്മീർ ഫയൽസ്; പണ്ഡിറ്റുകളുടെ പലായനത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തിയ സിനിമ നേടിയത് 106 കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 05:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ ദി കശ്മീർ ഫയൽസ് ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. താര ബാഹുല്യമില്ലാത്ത സിനിമ റിലീസ് ചെയ്ത് ഒരാഴ്‌ച്ചയ്‌ക്കിടെ 100 കോടി ക്ലബിൽ ഇടംപിടിച്ചത് ബോളിവുഡിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമയുടെ കളക്ഷൻ 100 കോടി കവിഞ്ഞുവെന്ന വിവരം സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടത്.

അനുപം ഖേർ, മിഥുൻ ചക്രബർത്തി, പല്ലവി ജോഷി തുടങ്ങിയവർ അഭിനയിച്ച ചിത്രം 7 ദിവസം കൊണ്ട് 106.80 കോടി രൂപ നേടിയതായി സംവിധായകൻ വ്യക്തമാക്കി. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണവും കശ്മീർ ഫയൽസ് ഓരോ ദിവസവും തിരുത്തുകയാണ്. ആദ്യ ദിനം 630 തീയേറ്ററുകളിലാണെങ്കിൽ ഇപ്പോൾ 2000ൽ അധികമായി ഉയർന്നിട്ടുണ്ട്.

കശ്മീർ ഫയൽസ് കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കിയിരുന്നു. ഇതിനോടകം എട്ട് സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് നികുതി ഒഴിവാക്കിയ കാര്യം അറിയിച്ചത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമായതിനാലാണ് നികുതി ഒഴിവാക്കുന്നതെന്നാണ് മുഖ്യമന്ത്രിമാർ ഒരേസ്വരത്തിൽ പറയുന്നത്.

ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കർണ്ണാടക, ഗോവ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തുള്ള തീയേറ്ററുടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്.

1990ൽ മതഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, മൃണാൽ കുൽക്കർണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം വിജയകരമായി മുന്നേറുമ്പോൾ ചർച്ചയാകുന്നത് കശ്മീരിൽ ഹിന്ദുക്കൾ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വംശഹത്യയുടെ ചരിത്രമാണ്.

 

Tags: Vivek Agnihotrikashmir files
Share
Tweet
SendShare

More News from this section

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies