തൃശൂർ: തൃശൂരിൽ വനിതാ കമ്മീഷനു നേരെ മുളകുപൊടി എറിഞ്ഞ് വയോധിക.ടൗൺഹാളിൽ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ പരാതിയുമായി എത്തിയ എഴുപത് വയസുകാരിയാണ് മുളകുപൊടി എറിഞ്ഞത്.
താൻ നൽകിയ പരാതിയിൽ കമ്മീഷൻ സ്വീകരിച്ച നടപടിയിൽ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമം.ഭർത്താവ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് ആരോപിച്ച് ഇവർ വനിതാ കമ്മീഷനിൽ പരാതി നൽകിയിരുന്നു.ഇന്ന് കമ്മീഷൻ പരാതി പരിഗണിച്ചിരുന്നില്ല.
എന്നാൽ സിറ്റിങ്ങിനിടെ ഹാളിലെത്തിയ വയോധിക കയ്യിൽ കരുതിയിരുന്ന പായക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാൽ മുളകുപൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായി. ഇതിനിടെ പോലീസ് എത്തി സ്ത്രീയെ പിടികൂടുകയായിരുന്നു.
വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് കളിഞ്ഞ ദിവസം ഇവർ സ്വരാജ് ഗ്രൗണ്ടിൽ നാമജപപ്രതിഷേധം നടത്തിയിരുന്നു.ഇവർക്ക് മനോദൗർഭല്യമുണ്ടെന്നാണ് വിവരം.
Comments