അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ; നരേന്ദ്രമോദിയുമായി ഫുമിയോ കിഷിദ കൂടിക്കാഴ്ച നടത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ; നരേന്ദ്രമോദിയുമായി ഫുമിയോ കിഷിദ കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 09:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ. പങ്കാളിത്തവും പുരോഗതിയുമാണ് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ അടിസ്ഥാനമെന്നും ഇന്ത്യയിലെ ജാപ്പനീസ് കമ്പനികൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും നരേന്ദ്ര മോദി ഉറപ്പ് നൽകി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിലെ നിക്ഷേപം 5 ട്രില്യൺ യെൻ അതായത് 3.2 ലക്ഷം കോടി രൂപയായി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒരാളാണ് ജപ്പാൻ. ഇത് രാജ്യത്ത് വൻ പുരോഗതിക്കാണ് വഴിവെച്ചത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഇന്ത്യയും ജപ്പാനും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഇന്ത്യയുടെ പഴയ സുഹൃത്താണ്. ജപ്പാന്റെ വിദേശകാര്യ മന്ത്രിയായിരിക്കെ അദ്ദേഹവുമായി ആശയങ്ങൾ കൈമാറാൻ തനിക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് മോദി ഓർത്തെടുത്തു.

സുസ്ഥിരമായ ഊർജ വിതരണത്തിന്റെ പ്രാധാന്യം ഇന്ത്യയും ജപ്പാനും മനസ്സിലാക്കുന്നു. സുസ്ഥിര സാമ്പത്തിക വളർച്ച എന്ന ലക്ഷ്യം കൈവരിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം പരിഹരിക്കാനും ഒന്നിച്ച് പോരാടാനാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം. ‘മേക്ക് ഇൻ ഇന്ത്യ ഫോർ ദി വേൾഡ്’ എന്ന ആശയത്തിന് വേണ്ടിയുള്ള പ്രയത്‌നമാണ് ഇന്ന് ഇന്ത്യ നടത്തുന്നത്. ജാപ്പനീസ് കമ്പനികൾ വളരെക്കാലമായി നമ്മുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും മോദി പറഞ്ഞു.

ചരക്ക് ഇടനാഴി, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ തുടങ്ങിയ നമ്മുടെ മുൻനിര പദ്ധതികളിൽ ജപ്പാന്റെ സഹകരണം ശ്രദ്ധേയമാണ്. ഈ സംഭാവനയ്‌ക്ക് നന്ദിയറിയിച്ച മോദി മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതി മികച്ച രീതിയലാണ് പുരോഗമിക്കുന്നത് എന്ന് വ്യക്തമാക്കി.

നിരവധി പ്രശ്‌നങ്ങൾ മൂലം ലോകം മുഴുവൻ ഇന്ന് പ്രതിസന്ധിയിലാണ്. ഇന്ത്യയ്‌ക്കും ജപ്പാനും അടുത്ത പങ്കാളിത്തം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. രാജ്യത്തിന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ ഇന്ത്യ സംസാരിച്ചു. അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സമാധാനപരമായ ഒരു പരിഹാരം ആവശ്യമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

തുടർന്ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് മീറ്റിലേക്ക് ജപ്പാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചു. ഇന്ത്യയ്‌ക്ക് ഒപ്പം ജപ്പാനും യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്‌നിനും അയൽ രാജ്യങ്ങൾക്കും പിന്തുണ നൽകാനും ശ്രമിക്കുമെന്ന് കിഷിദ പറഞ്ഞു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ ഊർജ്ജ പങ്കാളിത്തം നടത്തുമെന്നും പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ മേഖലയിലെ സുസ്ഥിര വികസന സംരംഭം ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ആറ് കരാറുകളിലും ഒപ്പുവെച്ചു.

Tags: Narendra Modifumio kishidajapan prime minister
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies