കേരളത്തിലെ ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ആ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. കന്നി കിരീടമെന്ന ലക്ഷ്യത്തിനായി മഞ്ഞപ്പട ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആശംസ പ്രവാഹമാണ്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലും ടീമിന് ആശംസ നേർന്നു .
‘ ആവേശത്തിരയിൽ കേരളം നിറഞ്ഞാടുമ്പോൾ, മലയാള മനസ്സുകളിൽ പ്രതീക്ഷയുടെ കാൽപ്പന്തുരുളുമ്പോൾ, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികൾക്കൊപ്പം, പ്രാർത്ഥനയോടെ, ആശംസകളോടെ…‘ എന്നാണ് മോഹൻലാലിന്റെ കുറിപ്പ് . പ്രിയ താരത്തിന് നന്ദി അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ടീമും രംഗത്തെത്തി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, കായിക മന്ത്രി വി. അബ്ദുറഹ്മാന്, മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ ഫെയ്സ്ബുക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. കേരള പോലീസും ടീമിന്` ആശംസ നേർന്നിട്ടുണ്ട്.
Comments