അവധി ദിനത്തിലും സുരേഷ് ​ഗോപിയുടെ ഓഫീസ് സജീവം; വാട്സ്ആപ്പിലെത്തിയ പരാതി മണിക്കൂറുകൾക്കകം പരിഹരിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന കത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവധി ദിനത്തിലും സുരേഷ് ​ഗോപിയുടെ ഓഫീസ് സജീവം; വാട്സ്ആപ്പിലെത്തിയ പരാതി മണിക്കൂറുകൾക്കകം പരിഹരിച്ച കേന്ദ്രമന്ത്രിക്ക് അഭിനന്ദന കത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 03:15 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: അവധി ദിനത്തിലും ജനങ്ങൾ‌ക്കായി പ്രവർ‌ത്തിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് അഭിനന്ദന കത്ത്. പൊതു താത്പര്യ സംഘടനയുടെ മാനേജിം​ഗ് ട്രസ്റ്റിയാണ് സുരേഷ് ​ഗോപിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് കത്തെഴുതിയിരിക്കുന്നത്. വാട്സ്ആപ്പ് വഴി പരാതി അറിയിച്ച് 48 മണിക്കൂറിനുള്ളിൽ സുരേഷ് ​ഗോപി പരിഹാരം കണ്ടെത്തിയതായി സെൻ്റർ‌ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ മാനേജിം​ഗ് ട്രസ്റ്റി ജയിംസ് വടക്കൻ പറഞ്ഞു.

36 വർഷമായി ജയിംസ് വടക്കൻ പൊതു പ്രവർത്തന രം​ഗത്ത് സജീവമാണ്. മൂന്നര പതിറ്റാണ്ടിനിടെ ആദ്യ അനുഭവമാണിതെന്നും അദ്ദേഹം നന്ദി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. അടുത്തിടെയാണ് ജയിംസിന്റെ മരുമകൻ കോട്ടയം പാലയിലെ കടപ്പാട്ടൂരിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് ഡീസലടിച്ചത്. എന്നാൽ പതിവിൽ നിന്നും വിപരീതമായി കാറിലെ വാണിം​ഗ് ലൈറ്റുകൾ തെളിയുകയും ശബ്ദം വരികയും ചെയ്തിരുന്നു. ഡീസലിൽ വെള്ളം കയറിയതായിരുന്നു കാരണം. തു‍ടർന്ന് ഡീസൽ ഊറ്റി കളഞ്ഞ് ടാങ്ക് വൃത്തിയാക്കി.

ഡീസൽ വിലയായ 3,394 രൂപയും ടാങ്ക് വൃത്തിയാക്കി പൂർവ സ്ഥിതിയിലാക്കിയതിന് 6,500 രൂപയുമടക്കം 9,894 രൂപ ചെലവായെന്നും ജയിംസ് പറയുന്നു. ഇക്കാര്യം പമ്പ് ജീവനക്കാരെ അറിയിക്കാനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുത്തില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപിയുടെ ഓഫീസിനെ ഈ വിവരമറിയിക്കുന്നത്.

മണിക്കൂറുകൾക്കകം പമ്പിലെ ഡീസൽ വിൽപന നിർത്താനും പരിശോധനകൾക്ക് ശേഷം മാത്രം ഡീസൽ വിൽപന ആരംഭിച്ചാൽ മതിയെന്നും ഉത്തരവുണ്ടായതായി ജയിംസ് കുറിപ്പിൽ പറയുന്നു. പിറ്റേന്ന്, ഞായറാഴ്ച ആയിരുന്നിട്ടും സുരേഷ് ​ഗോപിയുടെ ഓഫീസിൽ നിന്ന് മറുപടി ലഭിച്ചു. തിങ്കാളാഴ്ച കാറുടമയുടെ അക്കൗണ്ടിലേക്ക് നഷ്ടമായ മുഴുവൻ തുകയും ഐ.ഒ.സി ഡീലർ അയച്ചു നൽകി. 48 മണിക്കൂറിനുള്ളിൽ പരാതി സമ്പൂർണമായി പരിഹരിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു. തിരക്കേറിയ മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സുരേഷ് ​ഗോപിയുടെ പ്രവർത്തന ശൈലി മാതൃകയാകട്ടെയെന്നും അദ്ദേഹം ആശംസിക്കുന്നു.

Tags: KottayamSuresh GopiIndian oil corporation
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies