കിരീടം കൈവിട്ടെങ്കിലും ആരാധകരുടെ മനസ് കവർന്ന് ബ്ലാസ്റ്റേഴ്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിരീടം കൈവിട്ടെങ്കിലും ആരാധകരുടെ മനസ് കവർന്ന് ബ്ലാസ്റ്റേഴ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 11:47 pm IST
FacebookTwitterWhatsAppTelegram

മഡ്ഗാവ്: ഒന്നാന്തരം സീസൺ, നിർഭാഗ്യവശാൽ അത് അവസാനിച്ചത് ഹൃദയഭേദകമായി. ഐഎസ്എൽ കലാശക്കളിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി മിനിറ്റുകൾക്കകം കേരള ബ്ലാസ്‌റ്റേഴസ് സമൂഹമാദ്ധ്യമങ്ങളിലിട്ട ആദ്യ പോസ്റ്റുകളിലൊന്നിലെ വാചകമായിരുന്നു ഇത്. അവസാന നിമിഷം കിരീടം കൈവിട്ടെങ്കിലും ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ മനസ് നിറച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയും കൂട്ടരും മടങ്ങുന്നത്.

കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതിയ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ നീക്കങ്ങളും ഫറ്റോർഡ സ്‌റ്റേഡിയം ഇതുവരെ കാണാത്ത ആവേശവും ആരവവുമായിരുന്നു ഗാലറിയിൽ തീർത്തത്. എതിരാളിയുടെ ഗോൾമുഖം ലക്ഷ്യമാക്കിയുളള ഒന്നിലധികം ഷോട്ടുകൾ നിർഭാഗ്യത്താൽ വിഫലമായപ്പോഴും മഞ്ഞക്കുപ്പായമിട്ട് ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകർ പ്രിയപ്പെട്ട ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

കിരീടം കൊതിച്ചിരുന്നെങ്കിലും കൈവിട്ടതിൽ ആരാധകർക്ക് നിരാശയില്ല. 120 മിനിറ്റ് വരെ നീണ്ട മത്സരത്തിന്റെ തുടക്കം മുതൽ ഓരോ നിമിഷവും അവർ ആവേശത്തിലായിരുന്നു. ഗോൾരഹിതമായിരുന്ന ആദ്യ പകുതിയുടെ പിരിമുറുക്കം അവസാനിപ്പിച്ച് 68 ാം മിനിറ്റിൽ മലയാളി താരം കെ.പി രാഹുൽ വല കുലുക്കിയതോടെ ഫറ്റോർഡയിലെ ഗാലറിയിൽ മഞ്ഞവസന്തം വിരിഞ്ഞു. പിന്നെയും ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യത്തിൽ 10 മിനിറ്റുകൾ കൂടി. 88 ാം മിനിറ്റിൽ ഹൈദരാബാദിന്റെ മടക്കഗോളിന് വഴങ്ങിയപ്പോഴും ആരാധകർക്ക് ഉറച്ച പ്രതീക്ഷയായിരുന്നു.

സബ്സ്റ്റിറ്റിയൂട്ട് താരം സാഹിൽ തവോറയാണ് ഹൈദരാബാദിനായി ഗോൾ മടക്കിയത്. ഇഞ്ച്വറി ടൈമിലും എക്‌സ്ട്രാ ടൈമിലും ഹൈദരാബാദിന്റെ മികച്ച പല നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾ വിഫലമാക്കിയതോടെ കിരീടം കൈയ്യെത്തും ദൂരത്തെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആവേശം പിരിമുറുക്കത്തിലേക്ക് വഴിമാറി. ഒടുവിൽ 3-1 ന് ഹൈദരാബാദ് എഫ്‌സിയുടെ വിജയം.

11,500 കാണികളായിരുന്നു ഫറ്റോർഡ സ്‌റ്റേഡിയത്തിൽ മത്സരം കാണാനെത്തിയത്. ഇവരിൽ പകുതിയിലധികവും മലയാളികൾ. ബസ് ഉൾപ്പെടെ ബുക്ക് ചെയ്ത് പ്രിയപ്പെട്ട ടീമിന്റെ കലാശക്കളിയിലെ പോരാട്ടം കാണാൻ ഗോവയിൽ എത്തിയവർ. ഇത് കൂടാതെ കേരളത്തിലെ മിക്കയിടങ്ങളിലും വലിയ സ്‌ക്രീനുകൾ സ്ഥാപിച്ച് മത്സരം തത്സമയം പ്രദർശിപ്പിക്കുകയും ചെയ്തു. ഇവിടെയൊക്കെ കലാശക്കളിയുടെ ആവേശം ഏറ്റുവാങ്ങാനെത്തിയത് ആയിരങ്ങളാണ്.

കിരീടം അവസാന നിമിഷം കൈവിട്ടെങ്കിലും കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ബ്ലാസ്‌റ്റേഴ്‌സ് ഒരു വികാരമാണ്. തോൽവിയിലും കൈവിടാതെ നെഞ്ചേറ്റുന്ന വികാരം….

Tags: BLASTERSHyderabad FCKeralaBlastersISL Final MatchISL 2022
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies