ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ഭീതിയകലുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,549 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 31 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് കണ്ടെത്തി. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,16,510 ആയി.
നിലവിൽ കാൽലക്ഷത്തോളം സജീവ രോഗികൾ മാത്രമാണ് രാജ്യത്തുള്ളത്. 20 ലക്ഷത്തിനടുത്തെത്തിയ സജീവ രോഗികളാണ് 30,000ത്തിൽ താഴെയെത്തിയത്. 25,106 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ യജ്ഞവും രാജ്യത്ത് ശക്തമായി പുരോഗമിക്കുകയാണ്. 181.24 കോടി വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments