ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. തെലുങ്ക് നടിയും 26-കാരിയുമായ നടി ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ മാർച്ച് 18നായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിൽ ഇടിച്ച് വഴിയാത്രികയുടെ നേർക്കാണ് മറിഞ്ഞത്. കാറിൽ ഗായത്രിയുടെ സുഹൃത്തും ഉണ്ടായിരുന്നു. കാറിടിച്ച യുവതിയെയും കാറിലുണ്ടായിരുന്ന ഗായത്രിയെയും സുഹൃത്തിനേയും ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടായ സ്ഥലത്ത് വെച്ച് തന്നെ ഗായത്രി മരിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. തെലുങ്കു വെബ് സീരീസ് മാഡം സർ മാഡം ആന്തേയിലൂടെ പ്രശസ്തയായ നടിയാണ് ഗായത്രി. ഡോളി ഡി ക്രൂസ് എന്നാണ് യഥാർത്ഥ പേര്.
Comments