റായ്പൂർ : ഛത്തീസ്ഗഡിൽ സിആർപിഎഫ് ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. തുടർന്ന് ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സുഖ്മ ജില്ലയിൽ രാവിലെയോടെയായിരുന്നു സംഭവം.
ഇൽമഗൗണ്ടയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിയിരുന്ന് ഭീകരർ ക്യാമ്പിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. ശബ്ദംകേട്ട് ക്യാമ്പിന് പുറത്തേക്ക് വന്ന ജവാന്മാർക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർത്തു. തുടർന്നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. സേനയുടെ പ്രത്യാക്രമണത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതോടെ ഭീകരർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
Comments