കേരളം ഭിന്നശേഷി സൗഹൃദമെന്ന് പ്രഖ്യാപനം; ഡയലോഗടി മാത്രമെന്ന് വിമർശനം; ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെ വ്യാപക പ്രതിഷേധം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഭിന്നശേഷി സൗഹൃദമെന്ന് പ്രഖ്യാപനം; ഡയലോഗടി മാത്രമെന്ന് വിമർശനം; ഭിന്നശേഷിക്കാർക്കായി പ്രഖ്യാപിച്ച പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെ വ്യാപക പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 03:26 pm IST
FacebookTwitterWhatsAppTelegram

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനത്തിന്റെ പിന്നിലെ കാപട്യത്തിനെതിരെ രൂക്ഷ വിമർശനം. നൂറുദിന പദ്ധതിയുടെ പേരിൽ കൊട്ടിഘോഷിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രഖ്യാപിച്ച വാഗ്ദാനത്തിൽ നിന്നും സർക്കാർ പിന്മാറിയതിനെതിരെയാണ് വ്യാപകമായ വിമർശനമുയരുന്നത്.

ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനമായിരുന്നു ഇ-കിയോസ്‌ക് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നത്. ഭിന്നശേഷിക്കാർക്കായി മോട്ടോർ വാഹന വകുപ്പിന്റെ സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതാണ് ഇ-കിയോസ്‌ക് കേന്ദ്രങ്ങൾ.

എല്ലാ തദ്ദേശസ്ഥാപന പരിധികളിലും ഇത്തരം ഇ-കിയോസ്‌ക് സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി 40 ശതമാനമോ അതിൽ കൂടുതലോ അംഗപരിമിതിയുള്ള, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. അതിൽ തന്നെ പ്രഥമ പരിഗണന റോഡപകടത്തിൽപ്പെട്ട് പരിക്കേറ്റവർക്കായിരുന്നു. ജീവിതം വഴിമുട്ടി നിന്ന ഒരുവിഭാഗം ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്ത പദ്ധതിയായിരുന്നു ഇത്.

തൊഴിൽ ചെയ്യുന്നതിനായി മുറിയും കമ്പ്യൂട്ടറും മറ്റനുബന്ധ ഉപകരണങ്ങളും അടക്കം എല്ലാം സ്വന്തം ചിലവിൽ ചെയ്യണമെങ്കിലും നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് അപേക്ഷകളും അയച്ച് കാത്തിരുന്നത്. എന്നാൽ പരസ്യവും പ്രഖ്യാപനവുമൊക്കെ കഴിഞ്ഞ് തുടർനടപടികൾ ഉണ്ടായില്ല. ഇതെന്തുകൊണ്ടാണെന്ന് അന്വേഷിച്ചവർക്ക് സർക്കാർ ഈ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന വിവരമാണ് ലഭിച്ചത്.

മോട്ടോർവാഹന വകുപ്പിന്റെ ലൈസൻസ് പുതുക്കൽ, വാഹന നികുതി അടയ്‌ക്കൽ തുടങ്ങി ഓൺലൈനായി ചെയ്യാവുന്ന എല്ലാ സേവനങ്ങളും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാകുന്ന പദ്ധതി ഒരേസമയം ജനങ്ങൾക്കും അതിന്റെ നടത്തിപ്പുകാർക്കും പ്രയോജനപ്പെടുന്ന ഒന്നായിരുന്നു. എന്നിട്ടും സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാക്കാത്ത ഇത്തരം പദ്ധതികളിൽ നിന്ന് സർക്കാർ പിന്മാറുന്നതിന് എതിരെയാണ് വിമർശനമുയരുന്നത്.

അഞ്ചുവർഷത്തിനുള്ളിൽ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരുടെ പെൻഷൻ ആയിരം രൂപ വർധിപ്പിക്കുമെന്ന വാഗ്ദാനം നൽകിയിട്ടും അതിൽ നടപടിയുണ്ടായില്ല. രണ്ടാം ബജറ്റിലും ഒരുരൂപ പോലും വർധിപ്പിച്ചിട്ടില്ല എന്നതിലും പ്രതിഷേധം ശക്തമാണ്. കൈവല്യ, ശുഭയാത്ര, ആശ്വാസകിരണം എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളും പദ്ധതികളും എങ്ങുമെത്താതെ പോകുന്നതിൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ വിമർശനമാണ് സർക്കാരിനെതിരെ ഉയരുന്നത്.

 

Tags: differently-abledkerala gov
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies