ഡോഡോ ഭൂമിയിലേക്ക് തിരിച്ച് വരുമോ; നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം സംഭവിച്ച പക്ഷിയുടെ പുനർജനിയ്ക്കായി കാത്തിരുന്ന് ശാസ്ത്രലോകം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോഡോ ഭൂമിയിലേക്ക് തിരിച്ച് വരുമോ; നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം സംഭവിച്ച പക്ഷിയുടെ പുനർജനിയ്‌ക്കായി കാത്തിരുന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 06:21 pm IST
FacebookTwitterWhatsAppTelegram

വാഷിംഗടൺ ; ഡോഡോ എന്ന പക്ഷിയെ പറ്റി കേൾക്കാത്തവർ കുറവായിരിക്കും.ഒരു കാലത്ത് നമ്മുടെ ഭൂമിയിൽ പറക്കാൻ കഴിയാത്ത ഭീമൻ പക്ഷി.ആലിസ് അഡ്‌വെഞ്ചർസ് ഇൻ വണ്ടർലാൻഡ് എന്ന ഹോളിവുഡ് സിനിമയിലൂടെയെല്ലാം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ മനസിലേയ്‌ക്ക് കുടിയേറി പാർത്ത സുന്ദരൻ പക്ഷി.

നൂറ്റാണ്ടുകൾക്ക് മുൻപ് മൺമറഞ്ഞുപോയ ഡോഡോ തിരിച്ചുവന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന നിരവധി പക്ഷിനിരീക്ഷകരും ചരിത്രകാരന്മാരുമുണ്ട് നമുക്ക് ചുറ്റും. അവർക്ക് പ്രതീക്ഷയേകുകയാണ് ശാസ്ത്രലോകം.നിരന്തരമായ പരിശ്രമത്തിനൊടുവിൽ ഡോഡോയുടെ ജീനോം പൂർണമായും ക്രമീകരിക്കാനായതാണ് ഡോഡോയുടെ പുനർജനിയെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നത്.

വർഷങ്ങളായി ഡോഡോയുടെ കേടുപാട് സംഭവിക്കാത്ത ഡിഎൻഎ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. അവസാനം ഡെൻമാർക്കിൽ നിന്ന് ലഭിച്ച ഒരു ഫോസിലിൽ നിന്ന് ഡിഎൻഎ സാമ്പിൾ കണ്ടെത്താനായി. ഇതിന്റെ ക്രമീകരണമാണ് ശാസ്ത്രജ്ഞർ അടുത്തിടെ വിജയകരമായി പൂർത്തിയാക്കിയത്.

ഭാവിയിൽ ഡോഡോയുടെ ഡിഎൻഎ അടങ്ങിയ കോശത്തെ ലബോറട്ടറി അന്തരീക്ഷത്തിൽ ജീൻ എഡിറ്റിങ്ങിന് വിധേയമാക്കാം.തുടർന്ന് ആ കോശത്തിൽ നിന്ന് ഡോഡോയെ സൃഷ്ടിക്കാം എന്നാണ് ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നത്. വർഷങ്ങൾക്ക് മുൻപ് ക്ലോണിങ്ങിലൂടെ ചെമ്മരിയാടായ ഡോളിയെ സൃഷ്ടിച്ച അതേ രീതി പ്രയോഗിക്കാമെന്നാണ് ചില ശാസ്ത്രജ്ഞരുടെ പക്ഷം.

എന്നാൽ പക്ഷികളിൽ ക്ലോണിംഗ് പ്രാവർത്തികമാകുമോ എന്ന ചോദ്യത്തിനും ഇത് വരെ ഉത്തരം കണ്ടു പിടിച്ചിട്ടില്ല. ജനിതകപരമായി ഇന്നത്തെ നിക്കോബാർ പ്രാവുകളുമായാണ് ഡോഡോയ്‌ക്ക് സാമ്യം. ഡോഡോ പക്ഷികളെ തിരികെ എത്തിക്കാൻ നിക്കോബാർ പ്രാവുകളുടെ ഡിഎൻഎ എഡിറ്റ് ചെയ്ത് ഡോഡോ ഡിഎൻഎ ഉൾപ്പെടുത്താനാവുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. എന്തായാലും ഭാവിയിൽ ഡോഡോയുടെ ഈ ക്രമീകരിച്ച ഡിഎൻഎ ഡോഡോ എന്ന പക്ഷിവർഗത്തിന്റെ തന്നെ പുനർജന്മത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. അതിനുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം.

മൗറീഷ്യസ് ദ്വീപിലാണ് ആദ്യമായി ഡോഡോയെ കണ്ടെത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേഷണങ്ങൾ നടത്തിയിരുന്ന നാവികർ മൗറീഷ്യസിൽ എത്തിയതോടെയാണ് ഡോഡോയുടെ മേൽ കരിനിഴൽ വീണത്. നാവികരുടെ വളർത്തു മൃഗങ്ങൾ ഡോഡോയെ ആഹാരമാക്കാൻ തുടങ്ങി. കൂടാതെ മനുഷ്യരുടെ വ്യാപക വേട്ടയാടലുകളും ഡോഡോയെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റി.അങ്ങനെ 17 ാം നൂറ്റാണ്ടിൽ ഡോഡോ കഥകളിലും ചിത്രങ്ങളിലുമായി ഒതുങ്ങുകയായിരുന്നു.

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies