പനാജി: ഐഎസ്എൽ ഫുട്ബോൾ ഫൈനലിലെ തോൽവിയ്ക്ക് പിന്നാലെ ആരാധകരോട് മാപ്പ് ചോദിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ സിംഗ് ഗിൽ. തോൽവികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പിഴവുകളിൽ നിന്നും പാഠം പഠിച്ച് വരും സീസണുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും ഗിൽ പറഞ്ഞു.
‘സോറി കേരള’ എന്ന് ഗിൽ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇന്നലെ ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ഷൂട്ടൗട്ടിൽ ഹൈദരാബാദ് താരം ഹാവിയർ സിവിയേരോ പന്ത് പുറത്തേക്കടിച്ചു കളഞ്ഞതൊഴിച്ചാൽ ഒരു കിക്ക് പോലും തടയാൻ ഗില്ലിനായിരുന്നില്ല.
ഫൈനലിലെ തോൽവി നേരിട്ടെങ്കിലും ഈ സീസണിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം സ്വന്തമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മടക്കം. ഗില്ലിനാണ് ഗോൾഡൻ ഗ്ലൗ പുരസ്കാരം ലഭിച്ചത്. ടൂർണ്ണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ഗില്ലിന് പുരസ്കാരം ലഭിക്കുന്നത്.
SORRY KERALA💔💔🙏🏻🙏🏻 pic.twitter.com/MvziKlkEho
— Prabhsukhan Singh Gill (@SukhanGill01) March 21, 2022
Comments