സൈനിക മോഹം ഇരട്ടിയായി; അർദ്ധരാത്രിയോട്ടം തരംഗമാക്കിയതിന് നന്ദി പറഞ്ഞ് 19 കാരൻ; സഹായ വാഗ്ദാനങ്ങളിൽ സന്തോഷം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈനിക മോഹം ഇരട്ടിയായി; അർദ്ധരാത്രിയോട്ടം തരംഗമാക്കിയതിന് നന്ദി പറഞ്ഞ് 19 കാരൻ; സഹായ വാഗ്ദാനങ്ങളിൽ സന്തോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 08:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒറ്റരാത്രികൊണ്ട് ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ 19-കാരനാണ് പ്രദീപ് മെഹ്‌റ. അർദ്ധരാത്രി ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്കുള്ള പത്ത് കിലോമീറ്റർ ദൂരം ദിവസേന ഓടുകയാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പ്രദീപ് തരംഗമായത്. ഈ ഓട്ടം സൈന്യത്തിൽ ചേരുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു എന്നതായിരുന്നു രാജ്യത്തെ മുഴുവൻ ആകർഷിച്ച വസ്തുത.

സംവിധായകൻ വിനോദ് കാപ്രി പകർത്തിയ പ്രദീപിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ജനങ്ങളാണ് 19-കാരന് അഭിനന്ദനപ്രവാഹവുമായെത്തിയത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മുതൽ പ്രമുഖ വ്യവസായികളും അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളും വരെ പ്രദീപിന്റെ ‘ അദ്ധരാത്രിയോട്ടം’ പങ്കുവെച്ചിരുന്നു.

This is PURE GOLD❤️❤️

नोएडा की सड़क पर कल रात 12 बजे मुझे ये लड़का कंधे पर बैग टांगें बहुत तेज़ दौड़ता नज़र आया

मैंने सोचा
किसी परेशानी में होगा , लिफ़्ट देनी चाहिए

बार बार लिफ़्ट का ऑफ़र किया पर इसने मना कर दिया

वजह सुनेंगे तो आपको इस बच्चे से प्यार हो जाएगा ❤️😊 pic.twitter.com/kjBcLS5CQu

— Vinod Kapri (@vinodkapri) March 20, 2022

ഈ സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പ്രദീപ്. ഒരുപാട് പേർ തന്നെ വിളിച്ച് സംസാരിച്ചു. സൈന്യത്തിൽ ചേരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തന്റെ മോഹം അത്ര അനായാസമാണെന്ന് കരുതുന്നില്ലെന്നും പ്രദീപ് പറഞ്ഞു.

മാസങ്ങളായി തന്റെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. താനും അനുജനുമാണ് വരുമാനമുണ്ടാക്കുന്നതിനുള്ള ആശ്രയം. ഇപ്പോൾ വീഡിയോ വൈറലായതിന് പിന്നാലെ ആശംസകൾ തേടിയെത്തുന്നതിൽ അതിയായ സന്തോഷമുണ്ട്. വളരെയധികം പ്രചോദനം തനിക്ക് അനുഭവപ്പെടുന്നുണ്ട്. സൈന്യത്തിൽ ചേരാനുള്ള മോഹം ഇപ്പോൾ പതിന്മടങ്ങായി വർദ്ധിച്ചു. തന്നെ പോലെ ആഗ്രഹിക്കുന്നവർക്കും ഇതൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. നിരവധി പേർ തനിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വളരെയധികം സന്തോഷമുണ്ടെന്നും 19കാരൻ പ്രതികരിച്ചു.

അനവധി പ്രമുഖരാണ് പ്രദീപിന് സഹായിക്കാമെന്നറിയിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്. റിട്ടയേർഡ് ജനറൽ സതീഷ് ദുവ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രദീപിന്റെ റിക്രൂട്ട്‌മെന്റിന് വേണ്ട നടപടികൾ ഈസ്റ്റേൺ ആർമി കമാൻഡർ കൈക്കൊള്ളുമെന്നാണ് വിവരം.

Tags: noidamidnight run videoPradeep Mehra
ShareTweetSendShare

More News from this section

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

Latest News

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies