കെ റെയിൽ കല്ലുകൾ തോട്ടിൽ; ഇട്ട കല്ലുകൾ പിഴുതെറിയും; നട്ടാശ്ശേരിയിൽ പ്രതിഷേധവുമായി സമരസമിതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ റെയിൽ കല്ലുകൾ തോട്ടിൽ; ഇട്ട കല്ലുകൾ പിഴുതെറിയും; നട്ടാശ്ശേരിയിൽ പ്രതിഷേധവുമായി സമരസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 12:55 pm IST
FacebookTwitterWhatsAppTelegram

കോട്ടയം : കെ റെയിലിനെതിരെ കോട്ടയത്ത് പ്രതിഷേധം ശക്തമാകുന്നു. കോട്ടയം നട്ടാശ്ശേരിയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ എത്തി സ്ഥാപിച്ച സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞുകൊണ്ടാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. കെ റെയിൽ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്.

കെ റെയിൽ ഇവിടെ നടക്കില്ലെന്നും കല്ലുകൾ പിഴുതെറിയുമെന്നും മുദ്രാവാക്യം വിളിച്ചാണ് ജനപ്രതിനിധികൾ ഉൾപ്പെടെ സമരത്തിനിറങ്ങിയിരിക്കുന്നത്. സ്ഥാപിച്ച കുറ്റികൾ എല്ലാം നാട്ടുകാർ തോട്ടിലെറിഞ്ഞു. നാട്ടുകാർ നേരിട്ടിറങ്ങി സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ചയാണ് കോട്ടയത്ത് ഇന്ന് രാവിലെയോടെ കണ്ടത്.

രാവിലെ എട്ടരയോടെയാണ് ജനങ്ങളെയെല്ലാം ബന്ദിയാക്കിക്കൊണ്ട് പോലീസ് സന്നാഹം എത്തി കെ റെയിൽ കല്ലുകൾ സ്ഥാപിച്ചത്. ഇത് ജനങ്ങളെ ആകെ ഭീതിയിലാഴ്‌ത്തി. സംഘർഷം ഉണ്ടാകാതിരിക്കാൻ നാട്ടുകാരെ തടഞ്ഞുവെച്ചാണ് പോലീസ് കുറ്റികൾ കുഴിച്ചിട്ടത്. ഇത് ജനങ്ങളും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.

പോലീസ് ബാരിക്കേഡുകൾ പൊളിച്ചാണ് നാട്ടുകാർ പോലീസിനെതിരെ പ്രതിഷേധിച്ചത്. ഇനിയും കല്ലുകൾ ഇട്ടാൽ അതും പിഴുതെറിയുമെന്നും ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ നടത്തുന്ന സമരമാണിതെന്നും നാട്ടുകാർ പറഞ്ഞു. ആയിരം പേർക്കെതിരെ കേസെടുത്താലും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും സമരസമിതി നേതാക്കൾ പറയുന്നു.  കോട്ടയം ജില്ലയിൽ സ്ഥാപിച്ച എല്ലാ കല്ലുകളും പിഴുതി മാറ്റുമെന്നും നേതാക്കൾ വ്യക്തമാക്കി.

കെ റെയിൽ കല്ലുകൾഎത്തിച്ച വാഹനങ്ങളും സമരസമിതി നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. പ്രതിഷേധം കനത്തതോടെ കല്ലുകൾ വാഹനത്തിൽ തന്നെ തിരിച്ചുകൊണ്ടുപോയി.

Tags: KottayamK rail protest
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies