ഈ കല്ലിനുമുണ്ടൊരു കഥ പറയാൻ: നാട്ടുകാർ പറിച്ചെറിയുന്ന കെ.റെയിൽ പദ്ധതിയുടെ സർവ്വെ കല്ലിന്റെ കഥയറിയേണ്ടെ, കേട്ടോളൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ കല്ലിനുമുണ്ടൊരു കഥ പറയാൻ: നാട്ടുകാർ പറിച്ചെറിയുന്ന കെ.റെയിൽ പദ്ധതിയുടെ സർവ്വെ കല്ലിന്റെ കഥയറിയേണ്ടെ, കേട്ടോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 12:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാസർകോടു മുതൽ തിരുവനന്തപുരം വരെ കൂകിപ്പായുന്ന അതിവേഗ ട്രെയിൻ സർവ്വീസ് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2009ൽ ദാ…വന്നു എന്ന് കരുതിയതാണ്. മെട്രോമാൻ ഇ.ശ്രീധരന്റ നേതൃത്വത്തിൽ സർവ്വെ നടത്തിയതാണ്. മുപ്പതുകോടിയോളം ചെലവഴിച്ചായിരുന്നു സർവ്വേ നടപടി. എന്നാൽ പിന്നീട് പദ്ധതി മുന്നോട്ടു പോയില്ല. അന്നും പരിസ്ഥിതി ആഘാതവും സാമൂഹിക പ്രശ്‌നവും ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

ഈ പദ്ധതിയെ പൂട്ടിക്കെട്ടിയാണ് പുതിയ കെ.റെയിൽ പദ്ധതി വരുന്നത്. പറഞ്ഞതാവട്ടെ ചെലവ് കുറയ്‌ക്കാനാണെന്ന ന്യായീകരണവും. എന്നാൽ ചെലവ് കുറയില്ലെന്നു മാത്രമല്ല, അന്നുയർത്തിയ എല്ലാതടസവാദങ്ങളും ഇരട്ടിയായി കെ.റെയിലിനും ബാധകമാവും. പ്രധാനപ്രശ്‌നം അതിവേഗ പാതവരുമ്പോൾ 20 മീറ്റർ ഉയരത്തിൽ ഇരുവശത്തും വൻമതിൽ ഉയരും എന്നതാണ്. ഇത് കേരളത്തെ നെടുകെ പിളർത്തുന്ന മതിലാവും. കഴിഞ്ഞ വർഷം സർവ്വെ ആരംഭിച്ചതോടെ പ്രതിഷേധവും അരങ്ങേറി. ഏത് പദ്ധതിവരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം എന്നു പറഞ്ഞ് പ്രതിഷേധത്തെ നിസാരവൽക്കരിക്കാനുള്ള ശ്രമം സർക്കാർ നടത്തുമ്പോൾ നാട്ടുകാർ ജീവൻമരണ പോരാട്ടത്തിലാണ്. എങ്ങും പ്രതിഷേധം കനക്കുന്നു.

പൊലീസ് പ്രതിഷേധക്കാർക്കെതിരെ നരനായാട്ട് നടത്തുന്നു.കല്ലായിലും തിരൂരും ചോറ്റാനിക്കരയും ചെങ്ങന്നൂരുമെല്ലാം പ്രതിഷേധമിരമ്പി. സ്ത്രീകളെ ഉൾപ്പെടെ തല്ലിച്ചതച്ചു. എന്നാലൊന്നും പിന്നോട്ടില്ലെന്നതരത്തിൽ ജീവന്മരണ പോരാട്ടത്തിലാണ് ജനങ്ങൾ.

കല്ലെറിയല്ലെ, കല്ലിൻ കഥപറയാം

റവന്യൂ അധികൃതർ പാകിയ സർവ്വെകല്ല് നാട്ടുകാർ പിഴുത് പുഴയിലെറിയുന്നു. വീണ്ടും നാട്ടുന്നു, വീണ്ടും പിഴുതെറിയുന്നു. പിഴുതെറിയാൻ കല്ലിന്റെ ജൻമം ബാക്കിയാവുന്നു. ഇനി ഈ കല്ലിന്റെ പിന്നാമ്പുറത്തെക്ക് ഒന്നു പോകാം. 530 കിലോ മീറ്റർ ദൈർഘ്യത്തിലാണ് റെയിൽപാളം വരുന്നത്. പാളം പ്രദേശത്തെ അഞ്ച് മേഖലകളായി തിരിച്ചാണ് സർവ്വെ നടത്തുന്നത്. മഞ്ഞനിറത്തിൽ 90 സെന്റിമീറ്റർ ഉയരവും 15 സെന്റിമീറ്റർ വൃത്താകാരത്തിലുമുള്ള കല്ലിന് ഏകദേശം ഇരുപത് കിലോയോളം ഭാരമുണ്ട്. മണ്ണിനടിയിലേക്ക് പോകുന്നഭാഗത്ത് മഞ്ഞനിറമില്ല. 24,000 കല്ലുകളാണ് പദ്ധതിക്കായി വേണ്ടത്. സിമന്റിലാണ് കല്ല് പണിതിരിക്കുന്നത്. മൂന്നു സ്ഥാപനങ്ങളാണ് ഇതിന്റെ നിർമാണം നടത്തുന്നത്. കേരളത്തിനകത്തു തന്നെയാണ് സിമന്റ് കല്ല് നിർമാണം. എന്നാൽ ഈ മൂന്നു സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്താൻ അധികൃതർ തയ്യാറായിട്ടില്ല.

ഓരോ അൻപത്, നൂറ് മീറ്റർ അകലത്തിലാണ് കല്ലിടുക. നേരെയാണെങ്കിൽ നൂറു മീറ്ററിലും ചെറിയ വളവും തിരിവുമുണ്ടെങ്കിൽ അൻപത് മീറ്ററിലും കല്ല് പാകും. 24,000 കല്ലിൽ എത്രകല്ലുകൾ നിർമിച്ചു എന്നതിനു വ്യക്തതയില്ല. ഏതായാലും നാട്ടുന്ന വേഗത്തിൽ നാട്ടുകാർ കുറ്റി പറിച്ചെറിയുമ്പോൾ കല്ലിന്റെ എണ്ണം കൂടും.

 

Tags: ProtestSPECIAL STORY
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies