'ഫാൻസിനെ നിരോധിക്കണം, ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാൻ പോകുന്നില്ല': വിനായകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫാൻസിനെ നിരോധിക്കണം, ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചാൽ ഒരു സിനിമയും നന്നാവാൻ പോകുന്നില്ല’: വിനായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2022, 09:01 am IST
Facebook
Twitter
WhatsAppTelegram

വി.കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഒരുത്തീ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സിനിമാ നടന്മാരുടെ ഫാൻസിനെ കുറിച്ച് പറഞ്ഞ വിനായകന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഫാൻസ് വിചാരിച്ചാൻ ഒരു സിനിമയെ തോൽപ്പിക്കാനോ ജയിപ്പിക്കാനോ കഴിയില്ലെന്ന് വിനായകൻ പറയുന്നു.

വിനായകന്റെ വാക്കുകൾ ഇങ്ങനെ ‘ഫാൻസ് എന്ന പൊട്ടന്മാർ വിചാരിച്ചത് കൊണ്ട് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഒരു ഉദാഹരണം ഞാൻ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടന്റെ പടം., പടം ഇറങ്ങി നാല് മണിക്കൂർ കഴിഞ്ഞ് ഞാൻ കണ്ടതാണ് ഒന്നരക്കോടി എന്ന്. ഞാൻ അന്വേഷിച്ച് ചെന്നപ്പോൾ പടം തുടങ്ങിയത് 1230നാണ്. ഒന്നരയ്‌ക്ക് ഇന്റർവെല്ലായപ്പോൾ ആൾക്കാർ എഴുന്നേറ്റ് ഓടി എന്ന്. അതാണ് ഈ ഒന്നരക്കോടി എന്നത്.

ഇവിടുത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ പടമാണ്. ഒരു പൊട്ടനും ആ പടം കാണാൻ ഉണ്ടായിരുന്നില്ല. അപ്പോൾ ഇവർ വിചാരിച്ചത് പോലെ ഈ പരിപാടി നടക്കില്ല. ഞാൻ വീണ്ടും പറയാം ഈ ഫാൻസ് വിചാരിച്ചതു കൊണ്ട് ഒരു സിനിമയും നന്നാവാൻ പോകുന്നില്ല. ഒരെണ്ണവും മോശമാകാനും പോണില്ല’ വിനായകൻ പറഞ്ഞു. ഫാൻസ് ഷോ നിരോധിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഫാൻസിനെ നിരോധിക്കണമെന്നാണ് വിനായകൻ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ചും ക്യാപ്ഷൻ ഇല്ലാതെ പോസ്റ്റിടുന്നതിനെ കുറിച്ചും വിനായകൻ പ്രതികരിച്ചു. കൊള്ളേണ്ടവർക്ക് കൊണ്ടാൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുമെന്നാണ് വിനായകൻ പറഞ്ഞു. ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് കൊണ്ടാകും പോസ്റ്റിടുന്നത്. മനസറിഞ്ഞാണ് പോസ്റ്റിടുന്നത്. മാന്യനെന്ന് പറഞ്ഞ് വെള്ളപൂശി നടക്കുന്നവരെ താനെന്നും ചീത്ത പറയുമെന്നും വിനായകൻ പറഞ്ഞു.

അതേസമയം ഒരുത്തീ തീയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 10 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള നവ്യ നായരുടെ ചിത്രമാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്ത്രീയാണ് പുരുഷനെക്കാൾ വലിയ മനുഷ്യൻ എന്ന സമുദ്രശിലയിലെ വാചകം എഴുതിക്കൊണ്ടുള്ള പോസ്റ്റർ പങ്കുവെച്ചാണ് രണ്ടാം ഭാഗത്തിന്റെ വിവരം പുറത്തുവിട്ടത്.

Tags: vinayakanORUTHEE MOVIEVK PRAKASH
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies