കൊച്ചി: നവ്യ നായർ നായികയായെത്തിയ ഒരുത്തീ സിനിമയുമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ഹരീഷ് പേരടി രംഗത്ത്.മീടു ആരോപണത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരം കൊടുത്ത മറുപടിയിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവ് ഇതിനെതിരെ പ്രതികരിക്കാത്തതിനെയും നടൻ ചോദ്യം ചെയ്തു.വിനായകൻ ഇത്രത്തോളം അപമാനിച്ചിട്ടും മറിച്ച് ചോദിക്കാതിരുന്ന മാദ്ധ്യമ പ്രവർത്തകരേയും ഹരീഷ് വിമർശിച്ചു. അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇത് പറഞ്ഞതെങ്കിൽ ഡബ്ല്യൂ.സി.സി ചാടിക്കടിച്ചേനേയെന്നും എന്നാൽ വിനായകന്റെ കാര്യത്തിൽ മിണ്ടാട്ടമില്ലെന്നും ഹരീഷ് ആരോപിച്ചു.
ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുകയാണ്. ഈ പരമാർശങ്ങൾക്കെതിരെ ചോദ്യം ഉയർത്താൻ മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല. ആ വിഢികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുകയാണെന്ന് അദ്ദേഹം ആ വിമർശിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരുത്തൻ…അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും…അത് അവൻ ഇനിയും ആവർത്തിക്കും…ഒരു…
Posted by Hareesh Peradi on Wednesday, March 23, 2022















