ന്യൂഡൽഹി: ബോക്സ് ഓഫീസിൽ 13-ാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ് ദി കാശ്മീർ ഫയൽസ്. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ബുധനാഴ്ച പിന്നിടുമ്പോൾ ഇതുവരെ 198 കോടി രൂപയാണ് കളക്ഷൻ നേടിയത്. 13-ാം ദിവസം എട്ട് കോടി രൂപയാണ് കശ്മീർ ഫയൽസിന് ലഭിച്ചതെന്നാണ് കണക്കുകൾ.
#TheKashmirFiles continues to stand tall, runs triumphantly on weekdays… Trending strongly on weekdays… Will cross ₹ 200 cr tomorrow [Thu; Day 14]… [Week 2] Fri 19.15 cr, Sat 24.80 cr, Sun 26.20 cr, Mon 12.40 cr, Tue 10.25 cr. Total: ₹ 190.10 cr. #India biz. pic.twitter.com/DOAj86pmw8
— taran adarsh (@taran_adarsh) March 23, 2022
ഇപ്പോഴും നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ് ദി കശ്മീർ ഫയൽസ്. വ്യാഴാഴ്ച കഴിയുന്നതോടെ ചിത്രം 200 കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ഇതോടെ മഹാമാരിക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ദി കശ്മീർ ഫയൽസ് കരസ്ഥമാക്കും.
ചിത്രത്തിന്റെ ആദ്യ 13 ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷനുകൾ:
മാർച്ച് 11 വെള്ളിയാഴ്ച: 3.55 കോടി രൂപ
ശനിയാഴ്ച: 8.50 കോടി രൂപ
ഞായറാഴ്ച: 15.10 കോടി രൂപ
തിങ്കളാഴ്ച: 15.05 കോടി രൂപ
ചൊവ്വാഴ്ച: 18 കോടി രൂപ
ബുധനാഴ്ച: 19.05 കോടി രൂപ
വ്യാഴാഴ്ച: 18.05 കോടി രൂപ
വെള്ളിയാഴ്ച: 19.15 കോടി രൂപ
ശനിയാഴ്ച: 24.80 കോടി രൂപ
ഞായറാഴ്ച: 26.20 കോടി രൂപ
തിങ്കളാഴ്ച: 12.40 കോടി രൂപ
ചൊവ്വാഴ്ച: 10.25 കോടി രൂപ
മാർച്ച് 23 ബുധനാഴ്ച: 8 കോടി രൂപ
ആകെ: 198.10 കോടി (ഏകദേശ കണക്ക്)
അനുപം ഖേറും മിഥുൻ ചക്രവർത്തിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന യാതനകൾ പ്രമേയമായ ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ രൺവീർ സിംഗിന്റെ 83, അല്ലു അർജുൻ ചിത്രം പുഷ്പ (ഹിന്ദി) എന്നിവയെ കശ്മീർ ഫയൽസ് മറികടന്നിരുന്നു.















