കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയ സംഭവം; പ്രശ്‌നം പരിഹരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയ സംഭവം; പ്രശ്‌നം പരിഹരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 10:08 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയ സംഭവത്തിൽ ഇടപെട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. വിഷയം എത്രയും വേഗം പരിഹരിക്കുമെന്ന് കമ്മീഷൻ ചെയർമാൻ അബ്ദുൾ അസീം വ്യക്തമാക്കി. വിഷയത്തിൽ ഇന്നലെ സംസ്ഥാന ആഭ്യന്തരമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.

ഹിജാബ് വിഷയത്തിൽ ഹർത്താൽ നടത്തിയതിലും ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയെ കൊലപ്പെടുത്തിയതിന്റെ പേരിലുമാണ് കർണാടകയിൽ ക്ഷേത്ര പരിസരങ്ങളിൽ ഉത്സവസമയത്ത് കച്ചവടം നടത്തുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാർക്ക് ക്ഷേത്ര ഭരണസമിതികൾ വിലക്കേർപ്പെടുത്തിയത്.

പെട്ടന്നുളള വികാരത്തിന്റെ പുറത്താണ് ക്ഷേത്ര ഭരണസമിതികളുടെ നടപടിയെന്നും വിവിധ വിശ്വാസങ്ങളിലുളളവർ ഉത്സവസമയങ്ങളിൽ കച്ചവടത്തിനെത്താറുണ്ടെന്നും അബ്ദുൾ അസീം പറഞ്ഞു. ചർച്ചകൾ തുടരുകയാണ്. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കും.

ഉഡുപ്പിയിലെ കാപ്പു നഗരത്തിലെ മാരിഗുഡി ക്ഷേത്ര ഭരണസമിതി ഉൾപ്പെടെയാണ് ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയത്. ഹിജാബ് വിഷയത്തിൽ ഏറ്റവും കൂടുതൽ സംഘർഷവും പ്രതിഷേധവും നടന്ന സ്ഥലങ്ങളിലൊന്നാണ് ഉഡുപ്പി.

വിധിയിൽ പ്രതിഷേധിച്ച് മുസ്ലീം സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ഇവിടുത്തെ തീരപ്രദേശങ്ങളിലെ മുസ്ലീം വ്യാപാരികൾ ഒന്നടങ്കം കടകൾ അടച്ചിടുകയും ചെയ്തു. മറ്റ് വ്യാപാര സ്ഥാപനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ആളുകൾ ഹർത്താലിൽ ഏറെ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു. മാത്രമല്ല ഉത്സവത്തിന് ഇവരെ കച്ചവടത്തിന് അനുവദിച്ചാൽ സംഘർഷങ്ങൾ ഉണ്ടാകാനുളള സാദ്ധ്യതയും ക്ഷേത്ര ഭരണസമിതികൾ വിലയിരുത്തി. ഇതിന് പിന്നാലെ ഉഡുപ്പിയിലും മറ്റിടങ്ങളിലുമുളള കൂടുതൽ ക്ഷേത്രങ്ങളും സമാന നടപടിയുമായി രംഗത്തെത്തിയിരുന്നു.

Tags: Karnatakatemple festHijab Verdict
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies