മുടി മുറിച്ചൊരു വര; ശ്രദ്ധേയനായി നാവിക സേന ഉദ്യോഗസ്ഥൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുടി മുറിച്ചൊരു വര; ശ്രദ്ധേയനായി നാവിക സേന ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2022, 03:07 pm IST
FacebookTwitterWhatsAppTelegram

മനില: പെയ്ന്റ്, കളർ പെൻസിൽ, മണ്ണ്, കരിക്കട്ട, വിവിധ വർണങ്ങളിലുള്ള പൊടികൾ എന്നിവ ഉപയോഗിച്ച് ആളുകൾ മനോഹരമായ ചിത്രങ്ങൾ വരയ്‌ക്കുന്നത് നാം കണ്ടിട്ടുണ്ട്. ബാർബർ ഷോപ്പുകളിൽ മുറിച്ചിട്ടിരിക്കുന്ന ആളുകളുടെ മുടി ഉപയോഗിച്ചും ആളുകൾ ചിത്രം വരയ്‌ക്കുന്നതിനെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാൽ ജെസ്റ്റോണി ഗാർഷ്യ എന്ന വ്യക്തി അൽപം വ്യത്യസ്തനാണ്. ഗാർഷ്യ പടം വരയ്‌ക്കുന്നത് തന്റെ സ്വന്തം തലമുടി മുറിച്ചാണ്

മനിലയിലെ ഹെയർ സലൂണിന്റെ സഹ-ഉടമയാണ് ജെസ്റ്റോണി ഗാർഷ്യ. ഫിലിപ്പൈൻസിലെ നാവിക സേന ഉദ്യോഗസ്ഥൻ കൂടിയായ ഗാർഷ്യയ്‌ക്ക് പടം വരയ്‌ക്കുക എന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. എന്നാൽ എട്ട് മാസത്തോളം ജോലിയുടെ ഭാഗമായി കപ്പലിൽ കഴിയേണ്ടി വരുമ്പോൾ, പെയിന്റ്, സ്‌കെച്ച്പാഡുകൾ തുടങ്ങിയ സാധനങ്ങളുടെ ക്ഷാമം നേരിടേണ്ടിവരും അതിനാലാണ് സ്വന്തം മുടി മുറിച്ച് പടം വരയ്‌ക്കാൻ ആരംഭിച്ചതെന്നാണ് ഗാർഷ്യ പറയുന്നത്.

മുടിയും, നേർത്ത ബ്രഷും, ഒരു പ്രത്യേകതരം പശയും ഉപയോഗിച്ചാണ് ഗാർഷ്യ ചിത്രം വരയ്‌ക്കുന്നത്. മുറിച്ചെടുത്ത സ്വന്തം മുടി വെളുത്ത ക്യാൻവാസിൽ വിതറി, അവ ബ്രഷ് ഉപയോഗിച്ച് ക്രമീകരിച്ചാണ് അദ്ദേഹം വര പൂർത്തിയാക്കുന്നത്. സംഗീതജ്ഞരുടെയും അഭിനേതാക്കളുടെയും ചിത്രങ്ങളാണ് കൂടുതലും വരയ്‌ക്കാറുള്ളത്. ഇവ ഇത്തരത്തിൽ നിർമ്മിച്ചെടുക്കാൻ അഞ്ച് മണിക്കൂർ വരെ വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021ലാണ് ഗാർഷ്യ സ്വന്തം മുടി ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയത്. തുടക്കകാലത്ത് സ്വന്തം ചിത്രങ്ങൾ വരയ്‌ക്കാൻ ആരംഭിച്ച ഗാർഷ്യ ഇന്ന് സെലിബ്രിറ്റികളെ ഉൾപ്പെടെ വരയ്‌ക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മുടി മതിയാകാതെ വരുമ്പോൾ, താടിയും ഉപയോഗിക്കാറുണ്ടെന്നാണ് ഗാർഷ്യ പറയുന്നത്. ദീർഘദൂര കടൽ യാത്രകൾ തന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ ഇത്തരത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്നതിലൂടെ തന്റെ സമ്മർദ്ദം കുറയുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies