'സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ല: ഇപ്പോൾ പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ അപകടമുണ്ടാകും'; അധികം വൈകാതെ സർക്കാർ പദ്ധതി ഉപേക്ഷിക്കുമെന്ന് ഇ.ശ്രീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ല: ഇപ്പോൾ പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ അപകടമുണ്ടാകും’; അധികം വൈകാതെ സർക്കാർ പദ്ധതി ഉപേക്ഷിക്കുമെന്ന് ഇ.ശ്രീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 04:03 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടക്കാൻ പോകുന്നില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതി അധികം വൈകാതെ സർക്കാർ ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്ന് ശ്രീധരൻ പറഞ്ഞു. പദ്ധതിയ്‌ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ല. ഇതുസംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങൾ റെയിൽവേ മന്ത്രിയെ അറിയിച്ചുവെന്നും ശ്രീധരൻ അറിയിച്ചു.

ഇപ്പോൾ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലല്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ശരിയല്ലെന്ന് റെയിൽവേ ബോർഡിന് നേരത്തെ അറിയാം. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പദ്ധതിയ്‌ക്ക് വേണ്ട ചെലവ്, ഏറ്റെടുക്കേണ്ട ഭൂമി എന്നിവയെ കുറിച്ചെല്ലാം ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശ്രീധരൻ വ്യക്തമാക്കി.

സർക്കാരിന് ഹിഡൻ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി 64,000 കോടിയ്‌ക്ക് തീരില്ല. രണ്ട് ഭാഗത്തും മതിൽ ഉയരുന്നത് പ്രധാന പ്രശ്‌നമാണ്. കെ-റെയിൽ സംബന്ധിച്ച് മുഖ്യമന്ത്രിയെ സത്യം ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചോദിച്ചാൽ തന്റെ അഭിപ്രായം പറയുമെന്നും ശ്രീധരൻ വ്യക്തമാക്കി.

ഇപ്പോൾ പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സെൻട്രൽ ലൈനാണ് ആവശ്യം. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സ്പീഡിൽ ട്രെയിൻ ഓടിക്കാൻ സാധിക്കില്ല. വേഗത 30-40 കിലോമീറ്റർ സ്പീഡിലേക്ക് ചുരുക്കേണ്ടി വരും. ദേശീയ പാതാ വികസനവും കെ-റെയിലും രണ്ടും രണ്ടാണെന്നും ശ്രീധരൻ പറഞ്ഞു.

Tags: Pinarayi VijayanMETROMANk rail
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies