റെക്കോർഡ് വേഗത്തിൽ ദേശീയപാത വികസനം; ഫ്ലൈ ഓവർ മാൻ ആൾ പൊളിയാണ്..
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെക്കോർഡ് വേഗത്തിൽ ദേശീയപാത വികസനം; ഫ്ലൈ ഓവർ മാൻ ആൾ പൊളിയാണ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 05:24 pm IST
FacebookTwitterWhatsAppTelegram

കെ-റെയിൽ ചർച്ചകളും വിവാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോൾ ദേശീയ പാത വികസനം റെക്കോർഡ് വേഗത്തിൽ നടപ്പാക്കുന്ന ഒരു കേന്ദ്രമന്ത്രിയാണ് നമുക്കുള്ളത്. ഫ്‌ളൈ ഓവർ മാൻ എന്ന് വിളിപ്പേരുള്ള ശ്രീ നിതിൻ ഗഡ്കരി.. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം പ്രഖ്യാപിച്ച പദ്ധതികളോരോന്നും ശരവേഗത്തിൽ നടപ്പിലാക്കുകയാണ് അദ്ദേഹം. കഴിഞ്ഞയൊരാഴാചക്കിടെ മാത്രം ഡസൻ കണക്കിന് പദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനങ്ങളുമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നടത്തിയത്.

മഹാരാഷ്‌ട്ര, ഒഡിഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, ഹിമാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതികളും അദ്ദേഹം പങ്കുവെക്കുന്നു. പല ഗതാഗത വികസന പദ്ധതികളും അവസാനഘട്ടത്തിലാണ്. ഡൽഹി മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം, ഹൈദരാബാദ് മെട്രോ റെയിൽ പ്രോജക്ട് എന്നീ സ്വപ്‌ന പദ്ധതികളെല്ലാം ഈ വർഷം തന്നെ പൂർത്തിയാകും.

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിർമാണം മദ്ധ്യപ്രദേശിൽ ഭൂരിഭാഗവും പൂർത്തിയായി കഴിഞ്ഞു. ഇതിനായി 8,437 കോടി രൂപയാണ് മദ്ധ്യപ്രദേശിൽ ചിലവിടുന്നത്. ഒമ്പത് പാക്കേജുകളായി നടക്കുന്ന പദ്ധതിയുടെ 71 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. ഇക്കൊല്ലം നവംബറിൽ എക്‌സ്പ്രസ് വേ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസമിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ വരുന്ന പാലത്തിന്റെ നിർമാണം, കാലിയപോർ തിനിയാലിയിൽ നിന്നും ഡോലബാരിയിലേക്കുള്ള നാലുവരി പാതയുടെ നിർണാണവും അവസാനഘട്ടത്തിലാണ്.

ശ്രീനഗറിനെ മുംബൈയുമായി ബന്ധിപ്പിക്കുന്ന സോജില ടണലിൽ ആയരത്തോളം തൊഴിലാളികളാണ് പണിെയടുക്കുന്നത്. അവർ -8 ഡിഗ്രി താപനിലയിലാണ് തൊഴിലെടുക്കുന്നതെന്നും പദ്ധതി യാഥാർത്ഥ്യമായാൽ 20 മണിക്കൂർ സമയം കൊണ്ട് ശ്രീനഗറിൽ നിന്നും മുംബൈയിലെത്താമെന്നും നിതൻ ഗഡ്ഗരി അറിയിച്ചു. ഈ വർഷം അവസാനത്തോടെയാണ് സോജില ടണൽ നിലവിൽ വരിക.

അതിനിടെ കൈലാസ്-മാനസരോവർ യാത്ര എളുപ്പമാക്കുന്നതിനായി പ്രഖ്യാപിച്ച ഉത്തരാഖണ്ഡിലെ പുതിയ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ 85 ശതമാനം പൂർത്തിയായെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. പാത യാഥാർത്ഥ്യമാകുന്നതോടെ ദുർഘടമായ തീർത്ഥാടനയാത്ര മൂന്നാഴ്ചയിൽ നിന്ന് ഒന്നായി കുറയും. 90 കിലോമീറ്റർ ദുഷ്‌കരമായ യാത്ര ഒഴിവാക്കാനും അതിർത്തിയിലേക്ക് വാഹനത്തിൽ പോകാനും തീർത്ഥാടകർക്ക് കഴിയും.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ 1,41,000 കിലോമീറ്റർ ദേശീയ പാതയുടെ നിർമാണമാണ് കേന്ദ്രസർക്കാർ പൂർത്തിയാക്കിയത്. നരേന്ദ്രമോദി അധികാരത്തിലേറുന്ന 2014ൽ പ്രതിദിനം 12 കിലോമീറ്റർ ദേശീയപാതയായിരുന്നു നിർമിച്ചുകൊണ്ടിരുന്നത്. 2021 ആയപ്പോഴേക്കും പ്രതിദിന കണക്ക് 37 കിലോമീറ്ററായി ഉയർന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവിട്ട കണക്ക് പ്രകാരം നടപ്പ് സാമ്പത്തിക വർഷം 5,407 കിലോമീറ്റർ ദേശീയപാതയുടെ നിർമാണമാണ് രാജ്യത്ത് പൂർത്തിയായത്.

പദ്ധതികളുടെ ആലോചനകളും സ്ഥലമെടുപ്പും നഷ്ടപരിഹാരവുമൊക്കെ ഇഴഞ്ഞ് നീങ്ങിയിരുന്ന ഒരു കാലത്ത് നിന്ന് എക്സ്പ്രസ് വേഗതയിൽ ദേശീയ പാത വികസനം യാഥാർത്ഥ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിനെ എതിരാളികൾ പോലും സമ്മതിക്കും. കേരളത്തിലെ മന്ത്രിമാർക്കു പോലും നിതിൻ ഗഡ്കരിയെക്കുറിച്ച് നല്ലതല്ലാതെ ഒന്നും പറയുവാനില്ല.. അതെ ഫ്ലൈ ഓവർ മാൻ ആൾ പൊളിയാണ്..

Tags: nitin gadkariNational Highways
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies