മലപ്പുറം : സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തി ഒരു സ്പോർട്സ് കമന്ററി. വോളിബോൾ മത്സരത്തിനിടെ കമന്റേറ്ററുടെ ‘നാക്കൊന്ന് പിഴച്ചതാണ് ‘ സമൂഹമാദ്ധ്യമ ഉപയോക്താക്കളെ പൊട്ടിച്ചിരിപ്പിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
രണ്ടാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷമുള്ള ്രേബക്ക് ടൈമിൽ ആയിരുന്നു കമന്റേറ്ററുടെ പൊട്ടിച്ചിരിപ്പിക്കുന്ന കമന്ററിവന്നത്. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള അറിയിപ്പ് നൽകുകയായിരുന്നു അദ്ദേഹം. നടക്കാനിരിക്കുന്നത് മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരമാണെന്നും, ഇത് കഴിഞ്ഞാൽ ഒരു ക്വാർട്ടറും രണ്ട് സെമിയും അതിന് ശേഷം ഒരു ഫുള്ളും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇത് മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരമാണ്. ഈ ക്വാർട്ടർ കഴിഞ്ഞാൽ പിന്നെ ഒരു ക്വാർട്ടറും, രണ്ട് സെമിയും, ഒരു ഫുള്ളും എന്നായിരുന്നു കമന്റേറ്ററുടെ അറിയിപ്പ്. ഇത് കേട്ട് കാണികൾ പൊട്ടിച്ചിരിക്കാൻ ആരംഭിച്ചു. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ കമന്റേറ്റർ ‘സോറി’ പറഞ്ഞ് തെറ്റ് തിരുത്തി തന്റെ അറിയിപ്പ് തുടർന്നു. എന്നാൽ കാണികൾക്ക് ചിരി അടക്കാനായില്ല.
കള്ളുകുടിയൻ മോങ്കിനെ ഒക്കെ വോളിബാൾ കളിക്ക് എനൗൺസ്‌മെന്റ് ചെയ്യാൻ ഏൽപ്പിച്ചവരെ പറഞ്ഞാൽ മതിയല്ലോ pic.twitter.com/HispU4xWcY
— 𝐊𝐀𝐃𝐀𝐓𝐇𝐀𝐍𝐀𝐃𝐀𝐍🇮🇳🚩 (@kadathanadan77) March 26, 2022















