ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്? നിങ്ങളുടെ വ്യക്തിത്വമെങ്ങിനെയെന്നറിയാം.
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്? നിങ്ങളുടെ വ്യക്തിത്വമെങ്ങിനെയെന്നറിയാം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 08:49 pm IST
FacebookTwitterWhatsAppTelegram

ഈ ചിത്രം ക്രിസ്റ്റോ ഡാഗോറോവ് എന്ന കലാകാരൻ തയ്യാറാക്കിയതാണ്. വെറുമൊരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമെന്നതിനേക്കാൾ ഈ ചിത്രത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഇതിലേക്ക് നോക്കിയാൽ നമുക്കെന്ത് കാണുന്നു എന്നത് നാമോരോരുത്തരുടെയും സ്വഭാവ സവിശേഷതയ്‌ക്ക് അടിസ്ഥാനപ്പെടുത്തിയാകുമെന്നാണ് വിലയിരുത്തുന്നത്. ചിലർക്ക് മരങ്ങളുടെ കൂട്ടത്തേയും മറ്റ് ചിലർക്ക് മരങ്ങളുടെ വേരുകളെയുമാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ വേറെ ചിലർക്ക് ചിത്രത്തിൽ ചുണ്ടുകളാണ് കാണാൻ കഴിയുക. ഇതിലെന്താണ് ആദ്യം കാണാൻ സാധിക്കുന്നത് എന്ന കാര്യം നമ്മുടെ വ്യക്തിത്വമാണ് തീരുമാനിക്കുന്നത്..

മരങ്ങളാണ് ആദ്യം കാണുന്നതെങ്കിൽ..

നിങ്ങളൊരു ബഹിർമുഖനായ വ്യക്തിയായിരിക്കും. അതായത് എക്‌സ്‌ട്രോവേർട്ട് ആയിരിക്കും നിങ്ങളെന്ന് ചുരുക്കം.. നിരവധിയാളുകൾക്കിടയിൽ എപ്പോഴും ചിലവിടാൻ ആഗ്രഹിക്കുന്ന വളരെ സോഷ്യലായ വ്യക്തി.. മറ്റൊന്ന് നിങ്ങൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് അമിതമായി വിലകൽപ്പിക്കുന്ന വ്യക്തിയാകാം എന്നതാണ്. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ എന്ത് പറയുന്നു, എന്ത് ചിന്തിക്കുന്നു എന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിങ്ങൾ ശ്രമിക്കുക. സഭ്യതയോടെ പെരുമാറുന്നയാളായിരിക്കും നിങ്ങളെന്നതാണ് വേറൊരു കാര്യം. എങ്കിലും നിങ്ങളിൽ നിഗൂഢതയുടെ അംശം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പലപ്പോഴും നിങ്ങൾ എന്ത് ചിന്തിക്കുന്നുവെന്ന് മനസിലാക്കാൻ മറ്റുള്ളവർ പ്രയാസപ്പെടും. അതായത് നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മറച്ചുവെക്കാൻ കഴിവുള്ള കൂട്ടരാണ് നിങ്ങൾ.. ഇനി സുഹൃത്ത് ബന്ധങ്ങളിലേക്ക് വന്നാൽ, നിരവധി കൂട്ടുകാർ നിങ്ങൾക്ക് ചുറ്റുമുണ്ടാകുമെങ്കിലും വിരളമായവർ മാത്രമേ യഥാർത്ഥത്തിൽ ആത്മാർത്ഥ സുഹൃത്തുക്കളായി നിങ്ങൾക്കുണ്ടാകൂവെന്നതാണ് സത്യം..

ഇനി വേരുകളാണ് നിങ്ങൾ ആദ്യം കാണുന്നതെങ്കിൽ:

നിങ്ങൾ അന്തർമുഖനും അൽപം ലജ്ജയുള്ളവനുമായിരിക്കും. പൊതുവെ ഇൻട്രോവേർട്ടായ വ്യക്തിയായിരിക്കും നിങ്ങൾ.. പക്ഷേ.. വിമർശനങ്ങൾ സ്വീകരിക്കാൻ കെൽപ്പുള്ളയാളായിരിക്കും. സ്വയം മെച്ചപ്പെടുത്തുന്നതിന് കഠിനമായി പരിശ്രമിക്കുകയും അതിലൂടെ ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും നിങ്ങൾക്ക് കഴിയും. ചിലപ്പോൾ നിങ്ങൾ സൗമ്യനായിരിക്കാം. എന്നാൽ പലപ്പോഴും ആത്മാഭിമാനം അഥവാ സെൽഫ് എസ്റ്റീമിൽ നിങ്ങൾക്ക് കുറവ് തോന്നാം.. ഒരു ഗുണങ്ങളുമില്ലാത്തയാളാണെന്നാണ് ആദ്യമായി നിങ്ങളെ കണ്ടുമുട്ടുന്നവർ കരുതുക. സാധാരണ ഒരു മനുഷ്യനാണെന്നും തോന്നിപ്പിക്കും. എന്നാൽ കൂടുതലായി നിങ്ങളെ പരിചയപ്പെട്ട് വരുമ്പോൾ മറ്റുള്ളവരിൽ സൃഷ്ടിക്കപ്പെട്ട ആ തോന്നൽ തിരുത്തപ്പെടും. നിങ്ങൾ അങ്ങേയറ്റം കഴിവുള്ളവരും ഉത്സാഹമുള്ളവരുമാണെന്ന് തിരിച്ചറിയും.

ഇനി ചുണ്ടുകൾ ആദ്യം കാണുന്നവരാണെങ്കിൽ..

ലളിതവും ശാന്തവുമായ വ്യക്തിയായിരിക്കും നിങ്ങളെന്ന് പറയപ്പെടുന്നു. നാടകീയതയിൽ നിന്ന് അകന്നുനിൽക്കാൻ നിങ്ങൾ താൽപര്യപ്പെടും. ഒഴുക്കിനൊപ്പം സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. സങ്കീർണതകളിൽ നിന്നും നിങ്ങൾ പരമാവധി വിട്ടുനിൽക്കും. കാര്യങ്ങൾ കോംപ്ലിക്കേറ്റഡാകുന്നത് അസഹനീയമായിരിക്കും നിങ്ങൾക്ക്.. ചിലർ നിങ്ങളെ ബുദ്ധിമാനും സത്യസന്ധനുമായി കാണക്കാക്കും. എന്നാൽ ചിലർ നിങ്ങളെ ദുർബലരായാണ് മനസിലാക്കുക. പക്ഷേ യഥാർത്ഥത്തിൽ നിങ്ങളുടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രാപ്തരായിരിക്കും നിങ്ങൾ..

ഈ കണ്ടെത്തലുകളെല്ലാം heart.co.uk എന്ന വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി മനശാസ്ത്ര വിദഗ്ധർ ചേർന്ന് കണ്ടെത്തിയ നിരീക്ഷണങ്ങളാണിത്.. ഇതിൽ എല്ലാം അതുപോലെ ശരിയായി വന്നില്ലെങ്കിലും ഒരു 90 ശതമാനവും ഇപ്രകാരമായിരിക്കുമെന്നാണ് വിലയിരുത്തൽ.. അപ്പോൾ ഈ ചിത്രത്തിൽ നിങ്ങൾ കണ്ടതെന്തായിരുന്നു.. മരങ്ങളോ.. വേരുകളോ.. അതോ ചുണ്ടുകളോ..

Tags: viraloptical illusion
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

മോഷ്ടിച്ച ബൈക്കിൽ കവർച്ചയ്‌ക്ക്; കടയുടെ ഗ്ലാസ് തകർത്ത് മൊബൈലും പണവും മോഷ്ടിച്ചു; കൈ മുറിഞ്ഞതോടെ ചികിത്സ തേടി  ആശുപത്രിയിൽ; രണ്ട് യുവാക്കൾ പിടിയിൽ

വിദേശത്തേക്ക് കടക്കാൻ സാധ്യത; യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; നഗ്നദൃശ്യ പ്രചാരണക്കേസിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies