സംസ്ഥാനത്ത് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ; ബോധപൂർവം ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ; ബോധപൂർവം ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.എസ്.എൽ.സി,ഹയർ സെക്കൻഡറി പരീക്ഷ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.426,999 കുട്ടികൾ എസ്.എസ്.എൽ.സി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.2962 പരീക്ഷാ സെന്ററുകൾ സംസ്ഥാനത്ത് സജ്ജമായെന്നും മന്ത്രി അറിയിച്ചു. മെയ് 3 മുതൽ എസ്എസ്എൽസി പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 31 മുതൽ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

42699 കുട്ടികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.408 കുട്ടികൾ പ്രൈവറ്റ് വിഭാത്തിലും പരീക്ഷയെഴുതും.2,18,902 ആൺകുട്ടികളും 2,08,902 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. ഗൾഫ് മേഖലയിൽ 9 സെന്ററുകളിലായി 574 കുട്ടികളും ലക്ഷദ്വീപിൽ 9 സെന്ററുകളിലായി 882 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

4,32,436 പേർ ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.3,65,871 കുട്ടികൾ റെഗുലർ വിഭാഗത്തിലും 20,768 കുട്ടികൾ പ്രൈവറ്റ് വിഭാഗത്തിലും 45,797 കുട്ടികൾ ഓപ്പൺ സ്‌കൂൾ വിഭാഗത്തിലും പരീക്ഷയെഴുതും. 219545 ആൺകുട്ടികളും 212891 പെൺകുട്ടികളുമാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതുക. 2005 ആകെ പരീക്ഷ സെന്ററുകൾ ഉള്ളതിൽ ഗൾഫ് മേഖലയിൽ 8 സെന്ററുകളും ലക്ഷദ്വീപിൽ 9 സെന്ററുകളുമാണ് ഉള്ളത്.

30158 കുട്ടികളാണ് റെഗുലർ വിഭാഗത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നത്. 198 കുട്ടികൾ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതും. 18331 ആൺകുട്ടികളും 11658 പെൺകുട്ടികളുമാണ് ഇത്തവണ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്.

പരീക്ഷകൾക്ക് മുന്നോടിയായി അദ്ധ്യാപക, അനദ്ധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേർന്നു. പരീക്ഷാ സമയത്ത് പോലീസ്, വാട്ടർ അതോറിറ്റി, കെഎസ്ഇബി, കെഎസ്ആർടിസി എന്നിവയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂർവം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകൾ തീർപ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

നല്ല തയാറെടുപ്പോടെയാണ് സ്‌കൂളുകൾ തുറക്കുന്നത്. ജൂൺ ഒന്നിന് എല്ലാ സ്‌കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി ശിൽപശാല സംഘടിപ്പിക്കും. സ്‌കൂളുകളുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തക വിതരണം പൂർത്തിയാക്കും. ടി സി കിട്ടാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പഠനവും മുടങ്ങില്ലെന്ന് മന്ത്രി അറിയിച്ചു.

അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുക്കും. അമിത ഫീസ് സംബന്ധിച്ച പരാതികൾ പരിശോധിച്ചു വരികയാണ്. ഒന്നാം ക്ലാസിൽ ചേരാനുള്ള കുട്ടികളുടെ പ്രായം ഈ വർഷം 5 വയസ്സായിരിക്കും. അടുത്ത വർഷം മാറ്റം വേണമോ എന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: sslcv shivankuttyexam date
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies