റായ്പൂർ: പശുക്കിടാവിനെ ലൈംഗികമായി ഉപദ്രവിച്ചയാളെ പിടികൂടി ഉത്തരാഖണ്ഡ് പോലീസ്. 32കാരനും ജെസിബി ഡ്രൈവറുമായ അലം അൻസാരിയാണ് പിടിയിലായത്. ചമോലി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ചമോലിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതി. സഹപ്രവർത്തകൻ ലളിത് മോഹൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചമോലി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രതി പെൺക്കിടാവിനെ പീഡിപ്പിച്ചത്. പിപാൽകോട്ടി ഗ്രാമത്തിൽവെച്ചായിരുന്നു സംഭവം. കൂടെ ജോലിചെയ്യുന്ന ലളിത് മോഹൻ സംഭവം കാണുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതിപ്പെട്ടതോടെയാണ് അലം അൻസാരിക്കെതിരെ നടപടിയെടുത്തത്.
Comments