രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായാൽ ആണവായുധം പ്രയോഗിക്കും; മുന്നറിയിപ്പുമായി വീണ്ടും റഷ്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയായാൽ ആണവായുധം പ്രയോഗിക്കും; മുന്നറിയിപ്പുമായി വീണ്ടും റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ആണവായുധം പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യ. രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറിയായ ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി.

രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യം വന്നാൽ മാത്രമേ ഉപയോഗിക്കൂവെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും ഉപയോഗിച്ചിരിക്കുമെന്നുമുള്ള നിലപാടാണ് റഷ്യക്കുള്ളത്. അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദിമിത്രി പെസ്‌കോവ് ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്‌നിൽ ഇപ്പോൾ നടക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഒരിക്കലും അണുവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഒരുമാസത്തിലേറെയായി യുക്രെയ്‌നിൽ റഷ്യ യുദ്ധം തുടരുകയാണ്. ഇതിനിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. തുർക്കിയിലെ ഇസ്താംബൂളിലാണ് ചർച്ചകൾ നടക്കുന്നത്. രാജ്യത്ത് പലയിടത്തും റഷ്യൻ സൈനികർ വൈദ്യുതി വിച്ഛേദിച്ചുവെന്നാണ് യുക്രെയ്‌ന്റെ ആരോപണം. 80,000 വീടുകളിൽ വൈദ്യുതി ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 3.5 മില്യൺ യുക്രെയ്ൻ ജനങ്ങൾ അയൽരാജ്യങ്ങളിലേക്ക് പലായനം നടത്തി. റഷ്യയുടെ ആക്രമണത്തിലും യുക്രെയ്‌ന്റെ പ്രത്യാക്രമണത്തിലും രണ്ട് രാജ്യങ്ങളുടെയും നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്.

Tags: Ukraine WarNuclear Weapons
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies