ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭർത്താവ് മൊഴി ചൊല്ലിയ മതപരിവർത്തനത്തിന് ഇരയായ ഹിന്ദു യുവതിയെ ഭർത്താവ് പുനർവിവാഹത്തിന് (ഹലാല) നിർബന്ധിക്കുന്നതായി പരാതി. നർസിംഗ്പൂർ സ്വദേശി മുഹമ്മദ് ഫറൂഖിനെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.
ഇസ്ലാമിക ആചാര പ്രകാരം മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ സ്ത്രീയെ അതേ ആൾക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കിൽ മറ്റൊരാൾ വിവാഹം കഴിച്ച് മൊഴിചൊല്ലണം എന്നാണ്. ഇതിനായി കഴിക്കുന്ന വിവാഹമാണ് ഹലാല. ഇതിനായി മുഹമ്മദ് നിരന്തരം ശല്യപ്പെടുത്തുകയും, ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്നാണ് കരേലി സ്വദേശിനിയായ യുവതി നൽകിയ പരാതി.
2014 ൽ ആയിരുന്നു യുവതിയും മുഹമ്മദുമായുള്ള വിവാഹം. ഇവർക്ക് രണ്ട് മക്കളും ഉണ്ട്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി ഹിന്ദുവായിരുന്നു. മതം മാറേണ്ടെന്ന് മുഹമ്മദ് ഉറപ്പ് നൽകിയതായി യുവതി പറയുന്നു. പിന്നീട് ഇയാളുടെയും വീട്ടുകാരുടെയും പീഡനം അസഹനീയമായതിനെ തുടർന്നാണ് യുവതി ഇസ്ലാം മതം സ്വീകരിച്ചത്.
വിവാഹ ശേഷം ഇയാൾ സ്ത്രീധനത്തിന്റെ പേരിൽ ഉൾപ്പെടെ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. തുടർന്ന് അടുത്തിടെയാണ് മൊഴി ചൊല്ലിയത്. ഇതിന് ശേഷം മുഹമ്മദ് യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതി സ്വന്തം വീട്ടിലാണ് താമസം.
എന്നാൽ വീണ്ടും വിവാഹം കഴിക്കണമെന്നും അതിന് പുനർവിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് വീണ്ടും എത്തി ശല്യം ആരംഭിച്ചു. ഇതേ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Comments