ഞങ്ങൾ സമരക്കാരാ, ഫുൾ ടാങ്ക് അടിച്ചു, പൊതുജനങ്ങൾക്കില്ല; തുറന്ന പമ്പിന് മുൻപിൽ തോരണം കെട്ടി വഴിയടച്ച് സമരക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങൾ സമരക്കാരാ, ഫുൾ ടാങ്ക് അടിച്ചു, പൊതുജനങ്ങൾക്കില്ല; തുറന്ന പമ്പിന് മുൻപിൽ തോരണം കെട്ടി വഴിയടച്ച് സമരക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 08:45 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പണിമുടക്കിന്റെ രണ്ടാം ദിനം സർക്കാർ നിർദ്ദേശം അനുസരിച്ച് തുറന്ന പെട്രോൾ പമ്പിന്റെ വഴിയടച്ച് തോരണവും കൊടിയും കെട്ടി സമരക്കാർ. പത്തനംതിട്ട ഇലന്തൂരിലെ മീനാക്ഷി ഫ്യുവൽസിന് മുൻപിലാണ് സംഭവം.

ആംബുലൻസുകൾ ഉൾപ്പെടെ സർവ്വീസ് നടത്തുന്നതിനാൽ പമ്പുകൾ തുറക്കാതിരിക്കരുതെന്ന് ജില്ലാ അധികൃതർ നിർദ്ദേശം നൽകിയിരുന്നു. മാത്രമല്ല ഗവർണർ പങ്കെടുക്കുന്ന പരിപാടി ജില്ലയിൽ ഉളളതിനാൽ ഗവർണർക്ക് ഒപ്പമുളള വാഹനങ്ങൾക്ക് ഇന്ധനം നിറയ്‌ക്കാനും പമ്പുകൾ തുറന്നിടാൻ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. ഇതനുസരിച്ച് തുറന്ന പമ്പാണ് രാവിലെ 10.30 ഓടെ സമരക്കാർ എത്തി വഴിയടച്ച് തോരണം കെട്ടിയത്.

സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് സമരക്കാർ പമ്പിലെത്തിയത്. അടയ്‌ക്കണമെന്ന് പറഞ്ഞപ്പോൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരമാണ് തുറന്നതെന്ന് ഉടമയും ജീവനക്കാരും പറഞ്ഞു. തുടർന്നാണ് ഭീഷണിക്ക് ശേഷം പമ്പിലേക്ക് കയറുന്ന വഴിയിൽ കയറിൽ കോർത്ത് വാഹനങ്ങൾ കയറാത്ത രീതിയിൽ തോരണം വലിച്ചു കെട്ടിയത്.

കൊടിയും തോരണവും കെട്ടാൻ വന്നവരെല്ലാം രാവിലെ പമ്പിലെത്തി അവരുടെ വാഹനങ്ങളിൽ ഇന്ധനം നിറച്ചവരാണെന്നും ജീവനക്കാർ പറയുന്നു. പിന്നീടാണ്
ഇവർ ബാക്കിയുളള സ്ഥാപനങ്ങൾ അടപ്പിക്കാൻ ഇറങ്ങിയത്. പാർട്ടി ഗുണ്ടകളുടെ ഭീഷണി ഭയന്ന് ക്യാമറയ്‌ക്ക് മുൻപിൽ പരസ്യമായി പ്രതികരിക്കാൻ പോലും പമ്പുടമയും ജീവനക്കാരും തയ്യാറായില്ല.

കോഴഞ്ചേരിക്ക് ശേഷം പത്തനംതിട്ട ടൗണിൽ എത്തുന്നതിന് മുൻപുളള ഏക പെട്രോൾ പമ്പാണിത്.

Tags: kerala strike48 hours strikeTRADE UNION STRIKE
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies