അഫ്‌സ്പ മേഖലകൾ ചുരുക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രിയുടേത് ശക്തമായ തീരുമാനമെന്ന് ഹിമന്ത ബിശ്വ ശർമ; അസമിൽ 60% പ്രദേശവും അഫ്‌സ്പയിൽ നിന്നും മുക്തം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്‌സ്പ മേഖലകൾ ചുരുക്കി കേന്ദ്രസർക്കാർ; പ്രധാനമന്ത്രിയുടേത് ശക്തമായ തീരുമാനമെന്ന് ഹിമന്ത ബിശ്വ ശർമ; അസമിൽ 60% പ്രദേശവും അഫ്‌സ്പയിൽ നിന്നും മുക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 06:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചത് ശക്തമായ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അസം എന്ന സംസ്ഥാനം 1990ലാണ് സംഘർഷ മേഖലയായി പ്രഖ്യാപിച്ചത്. അന്നുമുതൽ ഇന്നുവരെ അഫ്‌സ്പ നിയമത്തിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. ആറ് മാസത്തേക്ക് പ്രാബല്യത്തിൽ വരുന്ന പ്രത്യേക പട്ടാള അവകാശ നിയമം (അഫ്‌സ്പ) ഇതിനോടകം 62 തവണ നീട്ടിയിട്ടുണ്ട്. ഇന്ന് രാത്രി മുതൽ ദശാബ്ദങ്ങളായി തുടർന്ന് പോന്നിരുന്ന അഫ്‌സ്പ പിൻവലിക്കുകയാണ്. ഒമ്പത് ജില്ലകളും ഒരു സബ്ഡിവിഷനും ഒഴികെയുള്ള അസമിലെ 60 ശതമാനം പ്രദേശവും ഇന്ന് അർദ്ധരാത്രി മുതൽ അഫ്‌സ്പയിൽ നിന്ന് മുക്തമാകുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.

ഇനിയും മെച്ചപ്പെടാനുള്ള അസമിലെ ചില മലയോര പ്രദേശങ്ങളിൽ മാത്രമാണ് അഫ്‌സ്പ തുടർന്നും നിലനിൽക്കുക. ആകെ 78,438 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള അസമിൽ 31,724.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമാണ് ഇന്നുമുതൽ അഫ്‌സ്പ തുടരുകയെന്നും ബാക്കി പ്രദേശങ്ങൾ പ്രത്യേക പട്ടാള അവാകശ നിയമത്തിൽ നിന്നും മുക്തമാണെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് വൈകീട്ടോടെയായിരുന്നു അഫ്‌സ്പ മേഖലകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്. അസം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. അഫ്‌സ്പ പിൻവലിച്ച പ്രദേശങ്ങളിൽ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടുവെന്ന നിരീക്ഷണത്തെ തുടർന്നാണ് തീരുമാനമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Tags: Narendra ModiAssamHimanta Biswa SarmaAFSPA
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies