ഇതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ അടയാളം; അഫ്‌സ്പ മേഖലകൾ ചുരുക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് ഇറോം ശർമിള
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ അടയാളം; അഫ്‌സ്പ മേഖലകൾ ചുരുക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ പ്രശംസിച്ച് ഇറോം ശർമിള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 06:54 am IST
FacebookTwitterWhatsAppTelegram

ഇംഫാൽ: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പ നിയമത്തിന് കീഴിൽ വരുന്ന പ്രശ്‌നബാധിത മേഖലകളുടെ എണ്ണം കുറച്ച കേന്ദ്രസർക്കാർ നടപടിയെ പ്രശംസിച്ച് ഇറോം ശർമിള. ഇതാണ് ജനാധിപത്യത്തിന്റെ യഥാർത്ഥ അടയാളം എന്ന് അവർ കേന്ദ്രസർക്കാർ തീരുമാനത്തെ വിശേഷിപ്പിച്ചു.

എന്നെപോലുള്ള പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ല നിമിഷമാണ്. കേന്ദ്രസർക്കാർ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ തയ്യാറാവുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഈ തീരുമാനം എനിക്ക് ജനാധിപത്യത്തിന്റെ യഥാർത്ഥ അടയാളമായി തോന്നുന്നുവെന്ന് ഇറോം ശർമിള പറഞ്ഞു.

ഇത് ഒരു പുതിയ തുടക്കവും പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന്റെ ഫലവുമാണ്. ആദ്യപടി സ്വീകരിച്ചു, വടക്ക്-കിഴക്കൻ മേഖലകളിൽ നിന്ന് അഫ്സ്പ എന്നെന്നേക്കുമായി നിർത്തലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ നിയമം മൂലം തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും വ്യക്തിപരമായി ദുരിതമനുഭവിക്കുന്നവർക്കും നഷ്ടപരിഹാരം നൽകണമെന്ന് അവർ കൂട്ടിച്ചേർത്തു.

നാഗാലാൻഡ്, അസം, മണിപ്പൂർ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത മേഖകളുടെ എണ്ണമാണ് കുറച്ചത്.ഈ പ്രദേശങ്ങളിലെ സുരക്ഷ സാഹചര്യം മെച്ചപ്പെട്ടതിനാലാണ് നടപടിയെന്നും അഫ്‌സപ നിയമം പ്രഖ്യാപിച്ച് പതിറ്റാണ്ടുകൾക്കിടയിൽ ഇങ്ങനെയൊരു നീക്കം ഇതാദ്യമായാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

നാഗാലാൻസിൽ ഏഴ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പുതിയ ഇളവ് അനുസരിച്ച് അഫ്‌സ്പ നിയമം പിൻവലിക്കപ്പെടും. മണിപ്പൂരിൽ ആറ് ജില്ലകളിലെ 15 പോലീസ് സ്റ്റേഷനുകളുടെ പരിധിയിലും ഇനി അഫ്‌സ്പ ഉണ്ടാവില്ല. അസമിൽ 23 ജില്ലകളിൽ പൂർണ്ണമായും ഒരു ജില്ലയിൽ ഭാഗികമായും അഫ്‌സ്പാ പിൻവലിക്കും.

 

Tags: AFSPA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies