155 വർഷമായി തുറക്കാത്ത ഒരു കുപ്പി; അറിയാം ആ കുപ്പിയുടെ നിഗൂഢതകൾ; വീഡിയോ കാണാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

155 വർഷമായി തുറക്കാത്ത ഒരു കുപ്പി; അറിയാം ആ കുപ്പിയുടെ നിഗൂഢതകൾ; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

155 വർഷമായി തുറക്കാത്ത ഒരു കുപ്പി….അതിന്റെ ഉള്ളിൽ എന്താണുള്ളത് എന്ന കണ്ടുപിടിക്കാതെ ശാസ്ത്രജ്ഞർക്ക് ഒരു മനസമാധാനവും ഇല്ല.. എന്താണ് കുപ്പിക്കുളളിലെന്നതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ നടക്കുകയാണ്.. സത്യമെന്തെന്ന് അറിയാനും സസ്പെൻസ് പൊളിക്കാനും അതങ്ങ് തുറന്നുകൂടെ എന്നാണോ നിങ്ങൾ ചോദിക്കുന്നത്. അതങ്ങനെ എളുപ്പത്തിൽ തുറക്കാൻ സാധിക്കില്ലെന്നതാണ് ഇതിനുത്തരം. അറിയാം നിഗൂഢതകൾ നിറഞ്ഞ ആ തുറക്കാത്ത കുപ്പിയെ കുറിച്ച്…….

325-350 എ.ഡി കാലഘട്ടത്തിലെ ഒരു കുപ്പി. ‘സ്പെയർ വൈൻ ബോട്ടിൽ’ എന്നാണ് പേര്. പക്ഷേ, പേരിൽ പറയുന്നത് പോലെ കുപ്പിയിൽ വീഞ്ഞല്ല ഉള്ളത് കേട്ടോ….ഈ കുപ്പി ഇതുവരെ തുറക്കുകയോ ഇതിനുള്ളിൽ എന്താണ് ഉള്ളതെന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഈ കുപ്പി തുറക്കണോ വേണ്ടയോ എന്ന ചർച്ച ശാസ്ത്ര ലോകത്ത് ഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കുപ്പി തുറക്കുന്നതിനെ കുറിച്ച് ഇനിയുമൊരു ക്ലാരിറ്റി ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. 155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഈ കുപ്പിയിൽ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങൾ മാത്രമാണ് ഇപ്പോളും ഉള്ളത്.

ജർമനിയിലെ സ്പെയറിന് സമീപം, അതായത് ഇന്നത്തെ റിനേലൻഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്നാണ് കുപ്പിയുടെ നിഗൂഢതകൾ ആരംഭിക്കുന്നത്. 1867ൽ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ധനികന്റെ ശവകൂടീരം തുറന്ന്‌പോഴാണ് ശാസ്ത്രലോകത്തിനെ കൺഫ്യൂഷനടിപ്പിക്കുന്ന കുപ്പി ലഭിക്കുന്നത്. അന്ന്, ശവകുടീരത്തിൽ രണ്ട് സാർകോഫാഗികളാണ് കണ്ടെത്തിയത്. റോമൻ ശവകുടീരങ്ങളിൽ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാർകോഫഗസ്. ഇതിൽ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും.

അന്ന് ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാർക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാർക്കോഫാഗസിൽ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാർക്കോഫാഗസിൽ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി. ഇതിൽ ഒരു കുപ്പിൽ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികളും കാലിയായിരുന്നു.

325-350 എ.ഡി കാലഘട്ടത്തിലെ കുപ്പിയാണ് കണ്ടെത്തിയിരിക്കുന്നത് ശാസ്ത്രജ്ഞർ ഉറപ്പിച്ചിരുന്നു. 1.5 ലിറ്ററിന്റെ ഈ കുപ്പിയുടെ കഴുത്തിന് സമീപത്തായി ഡോൾഫിനുകളെ അനുസ്മരിപ്പിക്കുന്ന ചെറിയ പിടികളുമുണ്ടായിരുന്നു. എന്താണ് ഇവ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ശാസ്ത്രജ്ഞർക്ക് ഒരറിവും കിട്ടിട്ടില്ല.

പഴയ കുപ്പിയായത് കൊണ്ടു തന്നെ ഇതിൽ ഒരു പക്ഷേ വീഞ്ഞായിരിക്കുമെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ കുപ്പിയുടെ താഴ്ഭാഗത്തുള്ള ദ്രാവകം വളരെ വ്യക്തമായി കാണാൻ സാധിക്കുന്നതായിരുന്നു. എന്നാൽ മുകളിലേയ്‌ക്കുള്ള ഭാഗത്ത് അഴുക്ക് കലർന്നതിന് സമാനമായ ഒരു മിശ്രിതവും. ഇതിന് ശേഷം ഈ മിശ്രിതം എന്താണെന്ന് പരിശോധക്കണമെന്ന വാദങ്ങളാണ് ശാസ്ത്ര ലോകത്ത് ഉയർന്നത്. ചിലർ ഈ ആവശ്യങ്ങളെ എതിർത്തു.

കുപ്പിയിലെ ദ്രാവകം വീഞ്ഞാണെങ്കിലോ…..പക്ഷേ ഈ ദ്രാവകം വീഞ്ഞല്ലെങ്കിലോ? അന്തരീക്ഷവുമായി ഈ ദ്രാവകത്തിന് സമ്പർക്കമുണ്ടായാൽ മറ്റെന്തെങ്കിലും രാസപ്രവർത്തനം സംഭവിക്കുമോ? കുപ്പി തുറന്നാൽ എന്തെങ്കിലും അനർത്ഥം ഉണ്ടായാലോ? ഇനി വല്ല കൂടോത്രവും ആണോ? അങ്ങനെ അങ്ങനെ നൂറ് കണക്കിന് സംശയങ്ങളാണ് ശാസ്ത്രജ്ഞർക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. അതിനാൽ തന്നെയാണ് കുപ്പി തുറക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ തുടരുന്നതും.

തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ടുതന്നെ പാലറ്റൈനേറ്റ് ഹിസ്റ്റോറിക്കൽ മ്യൂസിയത്തിന്റെ ടവർ റൂമിൽ ഇന്നും തുറക്കാതെ വച്ചിരിക്കുകയാണ് ഈ കുപ്പി. കാര്യമെന്തായാലും കുപ്പിയിലുള്ളത് വീഞ്ഞാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ വീഞ്ഞ് കുപ്പി എന്ന ഘ്യാതി ഈ സ്‌പെയർ വൈൻ ബോട്ടിൽ സ്വന്തമാക്കി കഴിഞ്ഞു.

ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies