മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്‌ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പ്രചോദനപരമായതോ അല്ലെങ്കിൽ ആളുകളെ ചിന്തിപ്പിക്കുന്ന വിധത്തിലുള്ളതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്‌ക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം പങ്കുവെച്ചെത്തിയിരിക്കുയാണ് ആനന്ദ് മഹീന്ദ്ര. എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കൾ ഇന്ത്യ ആയതെന്നാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ച് കുറിയ്‌ക്കുന്നത്.
ദമ്പതികൾ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ നിരനിരയായി കസേരകളും പായകളും അടുക്കിയിരിക്കുന്നത് കാണാം. ഒരു ചതുരശ്ര ഇഞ്ച് വലിപ്പമുള്ള ചക്രത്തിലൂടെ ഏറ്റവും കൂടുതൽ ചരക്ക് കൊണ്ടുപോകാൻ സാധിക്കുന്നത് എങ്ങനെയാണെന്ന് ഇന്ത്യൻ നിർമ്മാതാക്കൾക്ക് അറിയാമെന്നാണ് ആനന്ദ് മഹീന്ദ്ര കുറിക്കുന്നത്.
ചിത്രത്തിൽ ടിവിഎസ് എക്‌സ്എൽ സൂപ്പർ ഹെവി ഡ്യൂട്ടി വാഹനമാണെന്നാണ് സൂചന. ഇതൊരു ഗുഡ്സ് വണ്ടിയായാണ് ഉപയോഗിക്കുന്നത്. 2016-ൽ ചൈനയെ മറികടന്ന് ഇരുചക്രവാഹനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 15.12 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.
Now you know why India makes the most two-wheelers in the world. We know how to carry the highest volume of cargo per square inch of wheel…We are like that only… #Sunday pic.twitter.com/3A0tHk6IoM
— anand mahindra (@anandmahindra) April 3, 2022
Comments