ബ്രസൽസ്:യുക്രെയ്‌നെതിരെ ആക്രമണം അവസാനിപ്പിക്കാത്ത റഷ്യക്കെതിരെ നടപടികൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. കൂടുതൽ ഉപരോധവും ആഗോള പ്രതിരോധവും വർദ്ധിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ബുധനാഴ്ച ചേരുന്ന യോഗത്തിൽ നിലവിൽ യുക്രെയ്‌ന്റെ അവസ്ഥയും റഷ്യക്കെതിരെ ഉപരോധം എത്രകണ്ട് ഫലം ചെയ്തു എന്നും യോഗം വിലയിരുത്തും.
‘ഇനിയും റഷ്യക്കെതിരെ പ്രതിരോധം ആവശ്യമാണ്. ആഗോളതലത്തിൽ യൂറോപ്യൻ യൂണിയൻ സ്വീകരിച്ച നടപടി എല്ലാവരും ന്യായീകരിച്ചിട്ടുണ്ട്. ബുച്ചയിലെ കൂട്ടക്കൊലയടക്കം അന്താരാഷ്‌ട്ര തലത്തിൽ റഷ്യക്ക് വലിയ വിചാരണ നേരിടേണ്ടിവരും.’ യൂറോപ്യൻ കൗൺസിൽ ചാൾസ് മിഷേൽ പറഞ്ഞു.
റഷ്യയ്‌ക്കെതിരായ നടപടി ഒരു ഭരണകൂടത്തിനെതിരെ മാത്രമല്ലെന്നും പുടിൻ അടക്കമുള്ള ഭരണാധികാരികൾ, മറ്റ് മന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ, വൻകിട വ്യവസായികൾ എന്നിവരെ ബാധിക്കുന്ന തരത്തിൽ ഉപരോധം കടുപ്പിക്കുമെന്നും യൂറോപ്യൻ യൂണിയൻ മേധാവി അറിയിച്ചു.















