ന്യൂഡൽഹി: സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങൾ ചർച്ച ചെയ്യുകയും അതിനെതിരെ നിയമവുമുള്ള നാട്ടിൽ നിയമവുമുള്ള നാട്ടിൽ സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ വിവരിച്ച് സോഷ്യോളജി പുസ്തകം. സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ രേഖപ്പെടുത്തിയ കോളേജ് വിദ്യാർത്ഥികൾക്കായുള്ള പുസ്തകം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ സിലബസിന്റെ അംഗീകാരമുള്ള ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്സസ് എന്ന പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ത്രീധനത്തിന്റെ ഗുണഫലങ്ങൾ എന്ന തലക്കെട്ടടോടെയാണ് ഗുണഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനം കൊണ്ട് വീട്ടിലേക്ക് പുതിയ വാഹനം, വിലപിടിപ്പുള്ള മറ്റ് സാധനങ്ങൾ വാങ്ങാം, പെൺകുട്ടികൾക്ക് സ്ത്രീധനത്തിന്റെ പേരിൽ മാതാപിതാക്കളുടെ സ്വത്ത് വകകൾ നേടിയെടുക്കാം.
സ്ത്രീധനത്തിന്റെ ഭാരം കുറയ്ക്കാൻ പെൺകുട്ടികൾ കൂടുതൽ വിദ്യാഭ്യാസം നേടുക,അതിലൂടെ അവർക്ക് നല്ല ജോലിയും ലഭിക്കും. ഇപ്പോൾ മാതാപിതാക്കൾ സ്ത്രീധനഭാരം കുറയ്ക്കുന്നതിനായി പെൺകുട്ടികൾക്ക് കൂടുതൽ വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നുണ്ടെന്നും സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികൾക്കും വരനെ കിട്ടുമെന്നും പറയുന്നു.
College textbook in India. pic.twitter.com/LOM4grizJq
— Aparna (@chhuti_is) April 3, 2022
നല്ല ജോലിയും ശമ്പളവും ഉള്ള യുവാക്കൾ ഇന്ന് കുറവാണെന്നും അവർ സമൂഹത്തിൽ വളരെ കുറവ് മാത്രമാകുമ്പോൾ മാതാപിതാക്കൾ വലിയ സ്ത്രീധനം ആവശ്യപ്പെടും. ഇത് നൽകുന്ന പെൺകുട്ടിയെ അവർ മരുമകളായി സ്വീകരിക്കുമെന്നും പുസ്തകത്തിൽ പറയുന്നു. മറ്റൊരു കാരണമായി പറയുന്നത് മാതാപിതാക്കളും വിവാഹതിരായാത് സ്ത്രീധനം നൽകിയിട്ടായതു കൊണ്ടും മകളെ വിവാഹം കഴിപ്പിച്ചയച്ചതും സത്രീധനം കൊടുത്തിട്ടായത് കൊണ്ടും ഈ രീതി പിന്തുടരുന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്.
അപർണ എന്ന യുവതി പങ്കിട്ട ചിത്രം എന്തായാലും സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് തിരി കൊളുത്തിയിട്ടുണ്ട്.പുസ്തകം ചർച്ചയായതോടെ ഇത് പിൻവലിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്
Comments