ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വൻ സ്പിരിറ്റ് വേട്ട. വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 315 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവരെയാണ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. എഴുകുംവയലിലുള്ള സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പിൽ നിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സ്പിരിറ്റ് നേർപ്പിച്ച് കളർ ചേർത്ത് വിൽപ്പന നടത്തി വരികയായിരുന്നു ഇവർ.
Comments