കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പഴയകാല പത്രപ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാ ന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ. വിളിച്ചാലും പോകാൻ പറ്റുന്ന ആരോഗ്യ സ്ഥിതിയിൽ ആയിരുന്നില്ല. എങ്കിലും ഒരു ക്ഷണം പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1943ൽ മുംബൈയിൽ നടന്ന ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തവരിൽ രാജ്യത്ത് ജീവിച്ചിരിക്കുന്ന ഒരാളാണ് 96കാരനായ കുഞ്ഞനന്തൻ നായർ. ബാലസംഘത്തിന്റെ പ്രതിനിധിയായാണ് അദ്ദേഹം കോൺഗ്രസിൽ പങ്കെടുന്നത്. 23-ാം പാർട്ടി കോൺഗ്രസ് നാട്ടിൽ നടക്കുമ്പോൾ ക്ഷണിച്ചാൽ എങ്ങനെയെങ്കിലും പോകുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു.
Comments