ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നത്; അയാൾ ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്; അൽ-ഖ്വയ്ദ തലവനെ തള്ളി മുസ്‌കാൻ ഖാന്റെ പിതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ഇന്ത്യയിൽ സമാധാനത്തോടെയാണ് ജീവിക്കുന്നത്; അയാൾ ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്; അൽ-ഖ്വയ്ദ തലവനെ തള്ളി മുസ്‌കാൻ ഖാന്റെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 06:48 am IST
FacebookTwitterWhatsAppTelegram

ബംഗളുരു: കർണാടകയിലെ ഹിജാബ് വിവാദത്തിനിടയിൽ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച കോളേജ് വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ അൽ-ഖ്വയ്ദ തലവൻ പ്രശംസിച്ച സംഭവത്തിൽ വിവാദം ശക്തമാകുന്നു. അൽ ഖ്വയ്ദ തലവൻ അയ്മാൻ അൽ സവാഹിരി മുസ്‌കാനെ പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്‌കാന്റെ പിതാവ് മുഹമ്മദ് ഹുസൈൻ. ഭീകര നേതാവിന്റെ അഭിപ്രായങ്ങൾ തെറ്റാണെന്നും, താനും തന്റെ കുടുംബവും സമാധാനപരമായി ഇന്ത്യയിൽ ജീവിച്ച് വരികയാണെന്നുമാണ് മുഹമ്മദ് ഹുസൈൻ പറഞ്ഞത്.

ഹിന്ദുക്കളുടെ ഇന്ത്യയുടേയും അന്യമതക്കാരുടെ വഞ്ചനാപരമായ ഭരണത്തിന്റേയും യഥാർത്ഥ മുഖം തുറന്ന് കാണിച്ചതിന് അള്ളാഹു മുസ്‌കാന് സമ്മാനം നൽകുമെന്നായിരുന്നു അയ്മാൻ അൽ സവാഹിരി കഴിഞ്ഞ ദിവസം പറഞ്ഞത്. അൽ-ഖ്വയ്ദ നേതാവ് നേരിട്ട് മുസ്‌കാന് ആശംസ അറിയിച്ചത് വലിയ വിവാദത്തിലേക്ക് എത്തിയതോടെയാണ് പിതാവ് വിശദീകരണം നൽകിയത്. ‘ ഞങ്ങൾക്ക് ആ വീഡിയോയെ കുറിച്ച് ഒന്നും അറിയില്ല. അയാൾ ആരാണെന്നും ഞങ്ങൾക്ക് അറിയില്ല. ഇന്ന് ആദ്യമായാണ് ഞാൻ ആ വ്യക്തിയെ കാണുന്നത്. അയാൾ അറബി ഭാഷയിൽ എന്തൊക്കെയോ പറഞ്ഞിരുന്നു. ഞങ്ങൾ ഇവിടെ എല്ലാവരുമായും സ്‌നേഹത്തോടെയും സമാധാനത്തോടെയും സഹോദരന്മാരെ പോലെയാണ് കഴിയുന്നത്’ മുഹമ്മദ് ഹുസൈൻ പറയുന്നു.

‘ ആളുകൾ എന്തെങ്കിലും പറയട്ടെ… ഇത് ഇപ്പോൾ ആവശ്യമില്ലാതെ പ്രശ്‌നമുണ്ടാക്കുകയാണ്. ഇന്ത്യയിൽ ഞങ്ങൾ വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. അയാൾ ഞങ്ങളെ കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അയാൾക്ക് ഞങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇത് തെറ്റാണ്. ഇവിടെ സമാധാനത്തോടെ കഴിയുന്ന ഞങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് ഭീകരസംഘടനാ നേതാവ് ശ്രമിക്കുന്നതെന്നും’ മുഹമ്മദ് ഹുസൈൻ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് അൽ ഖ്വയ്ദ നേതാവ് മുസ്‌കാനെ പ്രശംസിക്കുന്ന വീഡിയോ പുറത്ത് വന്നത്. മുസ്‌കാന് വേണ്ടി ഭീകരനേതാവ് സ്വയം ഒരു കവിത എഴുതുകയും ചെയ്തു. ഞങ്ങളുടെ മുജാഹിദ് സഹോദരിയുടെ ധീരമായ പോരാട്ടത്തിന് വേണ്ടി സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഇയാൾ കവിത പാടുന്നത്.

Tags: Al-Qaeda chief
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies